Top
23
Tuesday, January 2018
About UsE-Paper

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

Sunday Jan 14, 2018
സ്വന്തം ലേഖകന്‍
കെഎസ്ടിഎ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ഉദ്ഘാടനംചെയ്യുന്നു

 റഷീദ് കണിച്ചേരി നഗര്‍(മാനന്തവാടി) , കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ചാലകശക്തിയായ കെഎസ്ടിഎയുടെ ജില്ലാ സമ്മേളനത്തിന് മാനന്തവാടിയില്‍ ഉജ്വല തുടക്കം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ പുത്തനുണര്‍വിലാണ് സമ്മേളനം നടക്കുന്നത്.

മാനന്തവാടി ഗവ. യുപി സ്കൂളിലെ സ. റഷീദ് കണിച്ചേരി നഗറില്‍ രാവിലെ 10ന് കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി ജെ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി ജെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ്, സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി വി സഹദേവന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുള്‍ ഗഫൂര്‍, കെഎസ്ടിഎ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എന്‍ എ വിജയകുമാര്‍, വി എ ദേവകി എന്നിവര്‍ സംസാരിച്ചു. പി എ മുഹമ്മദ് സമ്മേളനത്തിന്റെ ഭാഗമായി വിവിധമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം വര്‍ക്കി സ്വാഗതവും കണ്‍വീനര്‍ എം ടി മാത്യു നന്ദിയും പറഞ്ഞു. പി ജെ സെബാസ്റ്റ്യന്‍, പി സി വത്സല, വി ഡി സാംബവന്‍, എം വി ഓമന എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
കെ അശോക്കുമാര്‍ രക്തസാക്ഷിപ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് പി സി വത്സല അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി വി ജയിംസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. ഞായറാഴ്ച ചര്‍ച്ചക്ക് മറുപടി പറയും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 32 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 250 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഞായറാഴ്ച രാവിലെ 10.30ന് സാംസ്ക്കാരിക സമ്മേളനം നടക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന്‍ കോട്ടത്തറ മുഖ്യപ്രഭാഷണം നടത്തും.