23 April Monday

ബിജെപി രാഷ്ട്രപിതാവിനെപ്പോലും മാറ്റും: ഹരികുമാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018
മാനന്തവാടി , കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍  രാഷ്ട്രപിതാവിനെപ്പോലും മാറ്റുമെന്ന് കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ പറഞ്ഞു. കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയെ ആരാധിക്കുന്ന ആര്‍എസ്എസും സംഘപരിവാറും ഗാന്ധിജിക്ക് പകരം ഗോഡ്സെയെ പ്രതിഷ്ഠിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കുരുന്ന് മനസ്സുകളില്‍ വീഷം കുത്തിവച്ച് വര്‍ഗീയത ഇളക്കിവിടുകയാണ്. കുട്ടികളില്‍ മതേതരത്വം വളര്‍ത്തി ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് വിദ്യഭ്യാസത്തിന്റെ ഇന്നത്തെ ധര്‍മം. കേരളത്തില്‍ വിദ്യഭ്യാസരംഗത്തെ എല്ലാ നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top