26 September Wednesday

മുട്ടിൽ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
മുട്ടിൽ
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മുട്ടിൽ പഞ്ചായത്താഫീസിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തിലേറിയ പ്രസിഡന്റ്  ഭൂരിപക്ഷപിന്തുണപോലുമില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങുകായാണെന്നാരോപിച്ചായിരുന്നു മാർച്ച്.   തെരഞ്ഞെടുപ്പ് കമീഷൻ അംഗത്വം മരവിപ്പിച്ച 13‐ാം വാർഡംഗമായിരുന്ന നജീബിന്റെ വോട്ട് നേടിയാണ് ബാലകൃഷ്ണൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിന്റെ വികസനനേട്ടത്തിൽ വിറളിപൂണ്ട് യുഡിഎഫ് നെറികെട്ട രാഷ്ട്രീയത്തിലൂടെ രണ്ട് മാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന നജിമിനെ രാജിവെപ്പിച്ച് ഭരണസമിതിയെ അട്ടിമറിക്കുകയായിരുന്നു. 
പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ച നജീം പിന്നിട് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിരുന്നു. നജീമിന്റെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടും നജീബ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനെതിരെയും എൽഡിഎഫ് നൽകിയ പരാതി പരിശോധിച്ച  തെരഞ്ഞെടുപ്പ് കമീഷൻ നജീമിന്റെ അംഗത്വം മരവിപ്പിച്ചതായി ഉത്തരവിട്ടിരുന്നു. ഇത്തരമൊരുത്തരവുണ്ടായിട്ടും പുതിയ പ്രസിഡന്റ് രാജിവെക്കാൻ തയ്യാറായില്ല. ഇതോടെയാണ് എൽഡിഎഫ് സമരരംഗത്തെത്തിയത്.  അംഗമല്ലാത്തയാളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ബാലകൃഷ്ണന് പ്രസിഡന്റായി തുടരാൻ അവകാശമില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് പേരാണ് മാർച്ചിൽ പങ്കാളികളായത്. യുഡിഎഫിന്റെ കുതിരക്കച്ചവട നീക്കത്തെ ചെറുത്തുതോൽപിക്കുമെന്ന് പ്രഖ്യാപിച്ച് നടന്ന മാർച്ച് സിപിഐ എം മുട്ടിൽ ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി ഇ ജോർജ്കുട്ടി അധ്യക്ഷനായി. സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു,  എം ഡി സെബാസ്റ്റ്യൻ, പി എം സന്തോഷ്കുമാർ, വി പി വർക്കി, മുഹമ്മദ് പഞ്ചാര എന്നിവർ സംസാരിച്ചു. എൻ കെ ബാലകൃഷ്ണൻ സ്വാഗതവും വി ജോണി നന്ദിയും പറഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top