20 November Tuesday

സൂര്യാഘാതം ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
 
കൽപ്പറ്റ
പ്രളയാനന്തരം ജില്ലയിൽ പല സ്ഥലങ്ങളിൽനിന്നായി സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പകൽ 12 മുതൽ  മൂന്നുവരെ ജോലി ക്രമീകരിക്കുക, ജോലി സമയം ശരീരത്തിൽ സൂര്യ പ്രകാശം ഏൽക്കാത്തവിധം ശരീരം മൂടുന്ന രീതിയിലുളള ഇളംനിറത്തിലുളള വസ്ത്രം ധരിക്കുക. ധാരാളം വെളളം കുടിക്കുക, ഉപ്പിട്ട കഞ്ഞി വെളളം, ഉപ്പിട്ട നാരങ്ങവെളളം, ഒആർഎസ് ലായനി മുതലായവ. ശക്തമായ വെയിലേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ  ജലാംശനഷ്ടം സംഭവിച്ച് അബോധാവസ്ഥയിലേക്കും തുടർന്ന് മരണം വരെ സംഭവിക്കുമെന്നതിനാൽ ഇത്തരം സ്ഥലങ്ങളിൽ കഴിവതും ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് ഒഴിവാക്കുക.  ക്ഷീണമോ തളർച്ചയോ തോന്നുകയാണെങ്കിൽ ഉടൻ തന്നെ പരസഹായം ലഭിക്കുന്ന ഇടത്തേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്യുക. 
മദ്യപാനശീലമുളളവർ വെയിലേൽക്കുമ്പോൾ ഗുരുതരമായ തരത്തിൽ ശരീരത്തിൽനിന്നും ജലാംശം നഷ്ടപ്പെടാൻ സാധ്യ തയുണ്ട്. ഏതെങ്കിലും വിധത്തിലുളള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ തൊട്ടടുത്ത ആരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top