14 November Wednesday
സർവൈലൻസ് ഡേ

പ്രളയാനന്തര പകർച്ചവ്യാധി : പ്രതിരോധ യജ്ഞം രണ്ടാംഘട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
 
കൽപ്പറ്റ
കൊതുകുജന്യരോഗങ്ങൾ, ജലജന്യരോഗങ്ങൾ, എലിപ്പനി മുതലായ പ്രളയാനന്തര രോഗങ്ങൾ പടരുന്നത് തടയുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സർവൈലൻസ് ഡേ ആചരിച്ചു.  രണ്ടാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി താഴെയങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു. മുഴുവൻ വീടുകളിലും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആശാവർക്കർമാർമാർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യസന്നദ്ധ പ്രവർത്തകർ എന്നിവർ കൊതുകുജന്യരോഗങ്ങൾ തടയുന്നതിനായി കൊതുകു‐കൂത്താടി ഉറവിടനശീകരണ പ്രവർത്തനം നടത്തി.  ജലജന്യരോഗങ്ങൾ തടയുന്നതിനായി കിണറുകൾ ക്ലോറിനേറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തി.  എലിപ്പനി തടയുന്നതിനായി  നടത്തിയ ‘ഡോക്സിഡേ’യുടെ രണ്ടാംഘട്ടമായി എലിപ്പനി സാധ്യതയുളളവർക്ക്   ‘ഡോക്സിസൈക്ലിൻ’ ഗുളികയുടെ രണ്ടാം ഡോസ് നൽകി.  
മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ശോഭാരാജൻ, ഡിഎംഒ ഡോ. ആർ രേണുക, മാനന്തവാടി ജില്ലാ ആശുപത്രി പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, അർബൺ ആർസിഎച്ച് ഓഫീസർ ഡോ. കെ എസ് അജയൻ എന്നിവർ സംസാരിച്ചു.  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. ബി അഭിലാഷ് സ്വാഗതവും ജില്ലാ മാസ് മീഡിയാ ഓഫീസർ കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top