21 November Wednesday

പൂതാടി സർവീസ് സഹകരണ ബാങ്ക് പിരിച്ചുവിടണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

കൽപ്പറ്റ
പൂതാടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്ന്  മുൻ സെക്രട്ടറി കെ എസ് ശങ്കരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1998‐2000 കാലഘട്ടത്തിൽ സഹകരണ ചട്ടങ്ങൾക്ക് വിരുദ്ധമായും രജിസ്ട്രാറുടെ സർക്കുലർ അവഗണിച്ചും കേണിച്ചിറ ടൗണിൽ ബാങ്ക് കെട്ടിടത്തിന്റെ വിപുലീകരണമെന്ന പേരിൽ 1778393 രൂപ ചെലവഴിച്ചിരുന്നു.  ചട്ടങ്ങൾ ലംഘിച്ചാണ് തുക ചെലവഴിച്ചതെന്ന് ഓഡിറ്റിൽ കണ്ടെത്തുകയും ചെയ്തു.  തുക ചെലവഴിച്ചതിന് പിന്നിൽ അഴിമതി വ്യക്തമായി.  ഇതേ തുടർന്ന് സഹകരണ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് സഹകരണ വകുപ്പ് 65 പ്രകാരവും അന്വേഷിച്ചു. അനധികൃതമായി ചെലവഴിച്ച തുക  ബന്ധപ്പെട്ടവരിൽനിന്നും തിരിച്ച് ഈടാക്കാൻ ജെആർ നിർദേശിക്കുകയും ചെയ്തിരുന്നു.  ഈ നടപടി ബാങ്ക് അധികൃതർ  ഹൈക്കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങി. തുടർന്ന് താൻ കക്ഷി ചേർന്നു.  നടപടിയുടെ ഭാഗമായി വീണ്ടും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട കക്ഷികളിൽനിന്നും മാപ്പപേക്ഷ എഴുതിവാങ്ങി തീർപ്പാക്കണമെന്നാണ് നിർദേശിച്ചത്. മുൻ റിപ്പോർട്ടിന് വിരുദ്ധമാണ് പുതിയ അന്വേഷണ റിപ്പോർട്ട്.  2017 ആഗസ്ത് 23ന് തുടർനടപടികൾ അവസാനിച്ചതായി ജെആർ അറിയിക്കുകയായിരുന്നു.  എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിച്ച രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു മറുപടി.  ഇതിൽ താൻ അക്ഷേപം ഉന്നയിച്ചു. തുടർന്ന് ഹാജരാക്കിയ രേഖകൾ  സ്വീകാര്യമല്ലെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ പൂർണമായും അഴിമതിയിലാണ് ബാങ്ക് ഭരണസമിതി. ബാങ്കിന്റെ പണം ഉപയോഗിച്ച് കേസ് നടത്തി രക്ഷപ്പെടാനാണ് ശ്രമം.  ഈ സാഹചര്യത്തിൽ ഭരണസമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ‐ലേലം
ബത്തേരി
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളിൽനിന്നും കുപ്പാടി സർക്കാർ ഡിപ്പോയിൽ എത്തിച്ച തേക്ക്, വീട്ടി ഉൾപ്പെടെയുള്ള മരത്തടികൾ 18ന് ഇ‐ലേലം വഴി വിൽപ്പന നടത്തും. േഫാൺ: 221562.
പ്രധാന വാർത്തകൾ
Top