21 June Thursday

മുണ്ടേരി ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017


കല്‍പ്പറ്റ >  കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി ഡിവഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ബഹുദൂരം മുന്നിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും മണ്ഡലത്തിലെ എല്ലാവീടുകളിലും പല തവണ കയറിയിറങ്ങി. പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച നൂറുകണിക്കിന് പ്രവര്‍ത്തകര്‍ ഒരുമിച്ച് വീടുകള്‍ കയറിയിറങ്ങിയത് ആവേശകരമായ അനുഭവമായി.
കുടുംബശ്രീ, എകെഎസ് പ്രവര്‍ത്തനങ്ങളില്‍ സജീവയായ എടഗുനി കരുന്തന്‍ കോളനിയിലെ ബിന്ദു മണ്ഡലത്തിലെ വോട്ടമാര്‍ക്കെല്ലം ചിരപരിചിതയാണ്.  വാര്‍ഡിലെങ്ങും എല്‍ഡിഎഫ് അനുകൂല മുന്നേറ്റമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി കെ ശിവരാമന്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് കൌണ്‍സിലര്‍ ഒ സി പുഷ്പ സര്‍ക്കാര്‍ ജോലി  കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 888 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. എം സി ശ്രീജയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയിലെ ടി ജെ അംബികയും മത്സരരംഗത്തുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top