Top
23
Thursday, November 2017
About UsE-Paper

പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


മാനന്തവാടി > കണ്ണൂരില്‍ നിന്നും കല്‍പ്പറ്റ സിജെഎം കോടതിയിലെത്തിച്ച് തിരിച്ചുകൊണ്ടു പോകുമ്പോള്‍ പൊലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം. കുറ്റ്യാടി കുഞ്ഞിപ്പറമ്പില്‍ അല്‍ത്താഫ്(27), താമരശ്ശേരി പുത്തന്‍പറമ്പില്‍ അഷ്റഫ് (28) എന്നിവരാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു  സംഭവം. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ അഞ്ച് പൊലീസുകാരും നാലു പ്രതികളുമാണ് ഉണ്ടായിരുന്നത്. ബസ്സിലേക്ക് കയറുന്നതിനിടയില്‍ അല്‍താഫ് കൈവിലങ്ങുകൊണ്ട് പൊലീസുകാരനായ യോജിഷിന്റെ പുറകില്‍ കുത്തി. അഷ്റഫ് മുഖത്ത് കടിച്ചു പരിക്കേല്‍പ്പിച്ചു. മറ്റു പൊലീസുകാര്‍ ഉടന്‍ തന്നെ ഇരുവരെയും കീഴ്പ്പെടുത്തി.
യോജിഷിന് മാനന്തവാടിയിലെ  ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മോഷണക്കേസുകളിലെ പ്രതികളാണ് അല്‍ത്താഫും, അഷ്റഫും.  അല്‍ത്താഫ് ഇതിനുമുമ്പ് പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതികൂടിയാണ്. കണ്ണൂരില്‍ നിന്നും വാഹനമെത്തിച്ചാണ് പിന്നീട് പ്രതികളെ തിരികെ കൊണ്ടുപോയത്.

Related News

കൂടുതൽ വാർത്തകൾ »