18 August Saturday
കാലവർഷം

ബാണാസുരസാഗറിലെ ജലനിരപ്പ് ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

കൽപ്പറ്റ
ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ ബാണാസുരസാഗർ റിസർവോയറിലെ ജലനിരപ്പ് ഉയർന്നു. 760.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 775.6 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ. ജൂൺ 9 മുതൽക്കാണ് ജില്ലയിൽ മഴ കനത്തത്. തിങ്കളാഴ്ച 15.30 ദശ ലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് റിസർവോയറിൽ ഒഴുകി എത്തിയത്. ചൊവ്വാഴ്ച 6.5 ദശലക്ഷം മീറ്റർ ക്യുബ് വെള്ളവും എത്തി. നിലവിൽ 55.80 ദശ ലക്ഷം ക്യുബിക് മീറ്റർ ജലമാണ് സംഭരണിയിലുള്ളത്. റിസർവോയർ നിറയണമെങ്കിൽ ഇനിയും 14 മീറ്റർ കൂടി ജലനിരപ്പ് ഉയരണം. ഞായറാഴ്ച രണ്ട് മീറ്ററും തിങ്കളാഴ്ച ഒരു മീറ്ററും ജലനിരപ്പ് ഉയർന്നതായി എക്സിക്യുട്ടീവ് എൻജിനിയർ മനോഹരൻ പറഞ്ഞു. അതേ സമയം ഷട്ടർ തുറക്കാനുള്ള വെള്ളം ആയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് കാലവർഷം ശക്തമാണ്. ജനുവരി ഒന്ന് മുതൽ ജൂൺ 12 വരെ 684.5 മിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷം സമാനകാലയളവിൽ 474.2 മിമീറ്റർ മഴയാണ് പെയ്തത്. ഈ വർഷം ജൂൺ 12 വരെ 219.1 മിമീറ്റർ മഴ പെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 മിമീറ്റർ മഴയാണ് പെയ്തത്. 
ഈ വർഷം വേനൽ മഴയും ശക്തമായിരുന്നു. മാർച്ച് , ഏപ്രിൽ, മെയ് മാസ കാലയളവിൽ 462 മിമീറ്റർ മഴയാണ് പെയ്തത്. 2017ൽ ഇത് 410 മി മീറ്ററായിരുന്നു. ശക്തമായ കാലവർഷത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അതേ സമയം ഇടവിട്ട് പെയ്യുന്നതിനാൽ കെടുതികൾ കുറവാണ്. നിരവധി പ്രദേശങ്ങളിൽ വാഴ കൃഷി ചെയ്ത കർഷകരുടെ കൃഷി നശിച്ചതും നഷ്ടങ്ങളുണ്ടാക്കി. കനത്ത മഴ കാരണം പുഞ്ച നെൽ കൊയ്തെടുക്കാനാകാതെ ഏക്കറ് കണക്കിന് പാടങ്ങളിലെ നെൽകൃഷിയും നശിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top