25 September Tuesday

മുൻസൈനികന് മിലിട്ടറി തടങ്കലിൽ നിന്ന് മോചനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

മാനന്തവാടി 
കരസേനയിലെ സഹായക് സംവിധാനത്തിനെതിരെ പ്രതികരിച്ച മുൻസൈനികന് മിലിട്ടറി തടങ്കലിൽ നിന്ന് മോചനം ലഭിച്ചതായി മുൻ സൈനികനും മാനന്തവാടി ബാറിലെ അഭിഭാഷകനുമായ പി ജെ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്തർപ്രദേശിലെ ഫറുഖബാദ് ജില്ലയിലെ ഫത്തേഗഡ് രാജ്പുത്ത് റെജിമെന്റിലെ നായ്ക്കായിരുന്ന യാക്കിയ പ്രാതാപ് സിങ്ങാണ് മോചിതനായത്. 
സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഔദ്യോഗിക കാര്യങ്ങളിൽ സഹായിക്കുന്നതിനായി നിയമിക്കുന്ന പട്ടാളക്കാരെകൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതിനെതിരെ യാക്കിയ പ്രാതാപ് സിങ് പ്രതികരിച്ചതിനെ തുടർന്നാണ് തടങ്കലിലാക്കിയത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാതാപ് സിങ് 2017 ജനുവരിയിൽ ന്യൂസ് ചാനലുകൾക്ക് അഭിമുഖം നൽകുകയും സമരം ചെയ്യുകയും ചെയ്തു. ആർമി അക്ട് പ്രകാരം ഓഫീസറുടെ ഉത്തരവ് ധിക്കരിച്ചതിന് പ്രാതാപ് സിങ്ങിനെ കോർട്ട് മാർഷൽ ചെയ്തു. 11 സിക്ക് ലൈറ്റ് ഇൻഫന്ററിയിലെ ലെഫ്റ്റനന്റ് കേണൽ രഞ്ജൻ ദേവറാണിയുടെയും ജഡ്ജ് പ്രീതിമിശ്രയുടെയും നേതൃത്വത്തിലുള്ള കോർട്ട് മാർഷൽ ബോർഡ് പ്രതാപ് സിങ് കുറ്റക്കാരണന്ന് കണ്ടെത്തി. 2017 നവംബർ 30ന് ജോലിയിൽനിന്നും വിരമിച്ച പ്രതാപ് സിങ്ങിനെ സൈനിക തടവിൽ പാർപ്പിച്ചാണ് കോർട്ട് മാർഷൽ നടപടികൾ പൂർത്തികരിച്ചത്.
ഇതിനെതിരെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ജനറൽ ഓഫീസർ കമാന്റിങ്ങിന് അഡ്വ. പി ജെ ജോർജ് മുഖേന പ്രതാപ് സിങ് നൽകിയ പ്രി കൺഫർമേഷൻ ഹർജിയിലാണ് തടങ്കലിൽനിന്നും മോചനം ലഭിച്ചത്. ജനറൽ ഓഫീസർ കമാന്റിങ്ങിന്റെ നിയമവിഭാഗം പ്രതാപ് സിങ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 
കഴിഞ്ഞ എട്ടിന് ജയിൽ മോചിതനായ ഇയാൾ 10ന് മധ്യപ്രദേശിലെ റിവാ ജില്ലയിലുള്ള വീട്ടിലെത്തിയതായും പി ജെ ജോർജ് പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top