23 September Sunday

# ചീങ്ങേരി മരം മുറി വനം-റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 

കുമ്പളേരി > ചീങ്ങേരി എസ്റ്റേറ്റിലും സമീപ റവന്യു ഭൂമിലും മരംമുറിക്ക് ഒത്താശ ചെയ്ത വനം-റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ളബ് ഭാരവാഹികള്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ ഉള്‍പ്പെടെ അഞ്ഞുറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ചീങ്ങേരി  തോടിന്റെ വൃഷ്ടിപ്രദേശത്താണ് മരംമുറി.  കടുത്ത ചൂടും വരള്‍ച്ചയും വയനാടിനെ ദുരിതത്തിലാക്കുമ്പോഴാണ് വന്‍തോതില്‍ മരം മുറിച്ചുകടത്തുന്നത്. തൊട്ടടുത്ത മീനങ്ങാടി പഞ്ചായത്തില്‍ കാര്‍ബന്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുകയാണ്. അതേസമയമാണ് അമ്പലവയലില്‍ ഉള്ള മരങ്ങള്‍ മുറിച്ചു കടത്തുന്നത്. 
വനംവകുപ്പിന്റെ അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. റവന്യുഅധികൃതര്‍ ഇത് നിഷേധിക്കുകയാണ്. 100 കുറ്റി മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ എത്രകുറ്റി മുറിച്ചുവെന്നതിന് യാതൊരു കണക്കുമില്ല. കടത്തിക്കൊണ്ടുപോയ മരങ്ങള്‍ കണ്ടുകെട്ടണമെന്നും  ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 
 
നടപടി സ്വീകരിക്കണം
അമ്പലവയല്‍ > അമ്പലവയല്‍ ചീങ്ങരി എസ്റ്റേറ്റിലും സമീപത്തെ റവന്യു ഭൂമിയിലുംഅനധികൃതമായി നടക്കുന്ന വന്‍ മരംമുറിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുമ്പളേരി എകെജി സ്മാരക ഗ്രന്ഥശാല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതിന് കൂട്ടുനിന്ന വനം- റവ്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. എന്‍ കെ രാജന്‍ അധ്യക്ഷനായി.  പി യു കുര്യാക്കോസ്, എ സി ബേബി, എന്‍ കെ  ജോര്‍ജ്, ബിജോപോള്‍, എന്‍ ആര്‍ സനൂപ് എന്നിവര്‍ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top