10 December Monday

വെള്ളം കരുതാന്‍ പുല്‍ച്ചാടിയുടെ സൈക്കിള്‍ റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018
കുപ്പാടി > 'കൊടിയ വേനലെത്തുന്നു, വെള്ളം കരുതി വെയ്ക്കാം' എന്ന സന്ദേശവുമായി കുപ്പാടി ഗവ. ഹൈസ്കൂള്‍ പുല്‍ച്ചാടി പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തി. ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. കാരക്കണ്ടി, ഒന്നാം മൈല്‍, കുപ്പാടി, പഴേരി, കുപ്പാടി ജങ്ഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ റാലിക്ക് സ്വീകരണം നല്‍ല്‍കി. 
സ്വീകരണ കേന്ദ്രങ്ങളില്‍ ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം, ശാസ്ത്രത്തിന്റെ പ്രസക്തി എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ പ്രഭാഷണം നടത്തി. ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതശില്‍പ്പവും അവതരിപ്പിച്ചു. നാടകപ്രവര്‍ത്തകനായ ഗിരീഷ് കാരാടിയാണ് സംഗീതശില്‍പ്പം ചിട്ടപ്പെടുത്തിയത്.
പരിപാടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. കൌണ്‍സിലര്‍മാരായ പി കെ സുമതി, കെ റഷീദ്, പിടിഎ പ്രസിഡന്റ് കെ വി മത്തായി, എംപിടിഎ പ്രസിഡന്റ് അനു ഷാജി, മുനീറ, നീരജ സന്തോഷ്, അനൈറ്റ എം ജോയി, പി ജെ ഇന്ദുലേഖ, കെ എസ് എല്‍ദോസ്, മുഹമ്മദ് ഫസല്‍, അനഘസുരേഷ്, നാജിയ, മാളവിക സന്തോഷ്, കെ എ എബിന, ഗുരുപുഷ്പം തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ജയരാജന്‍, ടി പി സന്തോഷ്, ഷെണി ഐസക്, അശോക് കുമാര്‍, രതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

 

പ്രധാന വാർത്തകൾ
Top