20 August Monday

നവീകരണത്തിനൊരുങ്ങി വൈത്തിരി ടൌണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

വൈത്തിരി > വൈത്തിരി ടൌണ്‍ നവീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.  ടൌണിലെ ഡ്രൈനേജ് സംവിധാനം ഒന്നാകെ പുതുക്കി ടൌണിന് പുതുമോടി നല്‍കാനുള്ള പദ്ധതികളാണ് നടക്കുന്നത്. പലയിടത്തും ഓടകള്‍ തകര്‍ന്ന നിലയിലും സ്ളാബുകള്‍ കാലപഴക്കത്താല്‍ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് യാത്രചെയ്യാനും പ്രായാസം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ   പ്രദേശികവികസനഫണ്ടില്‍ നിന്നും 62 ലക്ഷം രൂപ ചെലവഴിച്ച് വൈത്തിരി ടൌണില്‍ നവീകരണപ്രവൃത്തികള്‍ ആരംഭിച്ചത്. മഴക്കാലത്തിന്മുമ്പ് ആധുനികരീതിയില്‍ സജ്ജീകരിച്ച ഡ്രൈനേജ് സംവിധാനവും നടപ്പാതയും വരുന്നതോടെ  വൈത്തിരി ടൌണിന്റെ മുഖച്ഛായതന്നെ മാറും.


 

പ്രധാന വാർത്തകൾ
Top