18 October Thursday

കുരീപ്പുഴ: ലൈബ്രറികളില്‍ പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കല്‍പ്പറ്റ > കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചതിനെതിരെ ലൈബ്രറികളില്‍ പ്രതിഷേധ കൂട്ടായ്മ. വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 'കുരീപ്പുഴ യോടൊപ്പം' എന്നപേരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എട്ടേനാലില്‍ പ്രതിഷേധ സംഗമം ലൈബ്രറി പ്രസിഡന്റ് എം മുരളീധരന്‍ പ്രതിഷേധ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു .എം മണികണ്ഠന്‍, എം സുധാകരന്‍, ടി അസീസ്, ഇ കെ സൂപ്പി, എം നാരായണന്‍, എം മോഹനകൃഷ്ണന്‍, എ ജില്‍സ്, എ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയുടെ നേതൃത്വത്തില്‍ ദീപം തെളിച്ച്പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. വിനോദ് പുല്ലഞ്ചേരി, അനില്‍ കുറ്റിച്ചിറ, പി ബിജു, വി എസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പി അശോകന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ കെ മോഹന്‍ദാസ് അധ്യക്ഷനായി. എം ദേവകുമാര്‍ സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top