Top
23
Thursday, November 2017
About UsE-Paper

'രക്ഷിതാക്കളെ സഹായിക്കരുത്; കുട്ടികള്‍ പുറത്ത് പോകണം'

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
രക്ഷിതാക്കള്‍ക്കായി നടത്തിയ മത്സരത്തില്‍നിന്ന്

പനമരം >  'രക്ഷിതാക്കള്‍ക്ക് ഉത്തരം പറഞ്ഞുകൊടുത്ത്  സഹായിക്കാതെ കുട്ടികള്‍  ഹാളില്‍ നിന്നും മാറി നില്‍ക്കണം'. പവിത്രന്‍ മാഷിന്റെ അനൌണ്‍സ്മെന്റ് കേട്ട് ക്വിസ് മത്സര വേദിയില്‍ കൂട്ടച്ചിരി ഉയര്‍ന്നു. സാധാരണ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന മക്കള്‍ക്കും അവര്‍ക്ക് ഉത്തരം ലഭിക്കാന്‍ നെഞ്ചുരുക്കുന്ന രക്ഷിതാക്കളുടെയും ചിത്രമാണ് എങ്ങും.  രക്ഷിതാക്കള്‍ക്കായി മത്സരം സംഘടിപ്പിച്ചപ്പോഴാണ് ഉത്തരങ്ങളുമായി കുട്ടികള്‍ ഹാളില്‍ നുഴഞ്ഞുകയറിയത്.
അത്യന്തം ആവേശകരവും രസകരവമായിരുന്നു മുതിര്‍ന്നവര്‍ക്കായി നടത്തിയ ക്വിസ് മത്സരം. കുട്ടികള്‍ക്കുള്ള മത്സരം വിവിധ ഭാഗങ്ങളിലായി ആരംഭിച്ചതോടെ പലര്‍ക്കും കാത്തിരിപ്പിന്റെ വിരസതയായിരുന്നു. മത്സരവിവരം വന്നതോടെ എല്ലാവരും കൂട്ടത്തോടെ പ്രധാന ഹാളിലെത്തി സജ്ജമായി. ഓരോ ചോദ്യത്തിനും ഉത്തരം പറയുന്നവര്‍ക്ക് അപ്പോള്‍ തന്നെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.  മത്സര പിരിമുറുക്കും വേണ്ടെന്നും രസകരമായ മത്സരമാണെന്നുമുള്ള മുന്നറിയിപ്പിന് ശേഷം ആദ്യ ചോദ്യം ചോദിച്ചത് ഒ ആര്‍ കേളു എംഎല്‍എ. ഗദ്ദികയുടെ ആചാര്യനാരെന്ന എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ 14 പേര്‍ കൈപൊക്കി. ഇതോടെ അവരില്‍നിന്നും നറുക്കെടുപ്പിലൂടെ ഒരാളെ കണ്ടെത്തി ഉത്തരം പറയാന്‍ അവസരം നല്‍കി. സംഘാടകന്‍ കൂടിയായ  പി കെ സുബ്രഹ്മണ്യനായിരുന്നു ആ അവസരം. പി കെ കാളന്‍ എന്ന ഉത്തരം നല്‍കി അദ്ദേഹം സമ്മാനംനേടുകയും ചെയ്തു. പിന്നീട് പ്രാദേശികവും ലോക വിവരങ്ങളുമെല്ലാം ചോദ്യകര്‍ത്താവ് രക്ഷിതാക്കള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തു.  എല്ലാത്തിനും ഏറിയും കുറഞ്ഞും ഉത്തരം പറയാന്‍ രക്ഷിതാക്കള്‍ റെഡി.    ചിലര്‍ നിരവധി തവണ ഉത്തരം പറഞ്ഞ് പലതവണ സമ്മാനം നേടി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും മത്സരമൊരുക്കിയതിനെ ഏറെ ആസ്വാദ്യകരമായാണ് ഏവരും സ്വീകരിച്ചത്.

Related News

കൂടുതൽ വാർത്തകൾ »