Top
20
Monday, November 2017
About UsE-Paper

പോരാട്ടം ഇഞ്ചോടിഞ്ച്

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

പനമരം > മത്സരത്തിന്റെ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയ ഹയര്‍സെക്കന്‍ഡറി മത്സരത്തില്‍ രണ്ടാംസ്ഥാനക്കാരെ നിശ്ചയിച്ചത് ടൈ ബ്രേക്കറില്‍. ആദ്യ റൌണ്ട് ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ ഡബ്ള്യുഒഎച്ച്എസ്എസിലെ സി വിവേക് ആനന്ദും ഷയാന്‍ മുഹമ്മദും ഒന്നാം സ്ഥാനക്കാരായി. രണ്ടാം സ്ഥാനത്ത് 12 പോയിന്റുമായി മൂന്ന് ടീമുകളുണ്ടായിരുന്നു. ടൈ ബ്രേക്കറിലെ അഞ്ച് ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ നാല് പോയിന്റ് കൂടുതല്‍ നേടി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആശിഷ് ഗര്‍വാസിസും വെള്ളമുണ്ട ജിഎംഎച്ച്എസ്എസിലെ മുഹമ്മദ് നസറുള്ളയും രണ്ടാം സ്ഥാനത്തിന് അവകാശികളായി. മത്സരത്തിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ മത്സരാര്‍ഥികള്‍ കയ്യടിയോടെ വിജയികളെ അഭിനന്ദിച്ചു.
ക്വിസ് മാസ്റ്ററെപ്പോലും വെല്ലുന്ന വൈഭവത്തോടെയായിരുന്നു യുപി വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തിയവരുടെ പ്രകടനം. ചോദ്യങ്ങളില്‍ നിന്ന് ഉപചോദ്യങ്ങളിലേക്ക് കടക്കുമ്പോള്‍ മറുചോദ്യങ്ങളും ഉത്തരങ്ങളുമായി കുട്ടികളും സജീവമായി. മാംസബുക്കായ സസ്യം ഏതെന്ന ചോദ്യത്തിന് ഡ്രോസിറ എന്ന് മാത്രമായിരുന്നു ഉത്തര സൂചികയില്‍ നല്‍കിയിരുന്ന ഉത്തരം. ഇത് അധ്യാപകന്‍ വായിച്ചപ്പോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു മിടുക്കന്‍ തിരുത്തി- സണ്‍ഡ്യൂ എന്നതും ശരിയുത്തരമാണ്. അക്ഷരമുറ്റം പതിപ്പിനെ അധികരിച്ചായിരുന്നു വാദം. ഇത് അധ്യാപകന്‍ ശരിവച്ചതോടെ കൂട്ടുകാരന് കയ്യടിയുമായി മത്സരാര്‍ഥികളും സദസും.
 

Related News

കൂടുതൽ വാർത്തകൾ »