Top
20
Monday, November 2017
About UsE-Paper

അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സൌഹൃദ കേന്ദ്രങ്ങളാകണം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കല്‍പ്പറ്റ> പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് അക്ഷയകേന്ദ്രങ്ങളെയാണ്. ഈ കേന്ദ്രങ്ങളോരോന്നും അപേക്ഷാ സൌഹൃദ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ പറഞ്ഞു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒറ്റ തവണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന പരിശീലനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഓരോ അപേക്ഷയും ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതവും സ്വപ്നങ്ങളുമാണ്.അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തെറ്റുകള്‍ വരാതെ നോക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബോധിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ അപേക്ഷയാണ് അവസാന രേഖ. അപേക്ഷ ന്യൂനതയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ പിഎസ്സിക്ക് നിയമപരമായി കഴിയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
ജില്ലയിലെ ട്രൈബല്‍ വിഭാഗത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍  തയ്യാറാക്കി സൂക്ഷിക്കണം.  യോഗ്യതയുളളവര്‍ ഉണ്ടായിട്ടും ഉയര്‍ന്ന തസ്തികയിലേക്ക്  ട്രൈബല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷകര്‍ കുറവായ സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പ്രയോജനപ്പെടും. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ പിഎസ്സി യുടെ നിര്‍ദ്ദേശങ്ങള്‍ പതിക്കുന്നതിനായി പ്രത്യേകം നോട്ടീസ് ബോര്‍ഡുകള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്ഥാപിക്കണം.

പിഎസ്സി അംഗം ഇ രവീന്ദ്രനാഥന്‍ അധ്യക്ഷനായി.  ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ സെക്രട്ടറി ആര്‍  രാമകൃഷ്ണന്‍,ജോയിന്റ് സെക്രട്ടറി എ രവീന്ദ്രന്‍ നായര്‍,അണ്ടര്‍ സെക്രട്ടറി പി സതീഷ്, ജില്ലാ പി എസ് സ് ഓഫീസര്‍ ലിമന്റ്ലി സക്കറിയാസ്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.