20 October Saturday

അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
കൽപ്പറ്റ
കലിക്കറ്റ് സർവകലാശാലാ  യൂണിയന്റെ നേതൃത്വത്തിൽ ചലച്ചിത്ര  അക്കാദമിയുമായി സഹകരിച്ച്  സംഘടിപ്പിക്കുന്ന രണ്ടാമത്  അന്താരാഷ്ട്ര  ചലച്ചിത്രോത്സവം ഐഎഫ്എഫ്സിയു  കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിൽ  തുടങ്ങി. സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി  യൂണിയൻ വൈസ് ചെയർമാൻ  അശ്വിൻ ഹാഷ്മി അധ്യക്ഷനായി. ദേശീയ അവാർഡ് ജേതാവ് അനീസ് കെ മാപ്പിള മുഖാതിഥിയായി.യൂണിവേഴ്സിറ്റി  സെനറ്റ്  മെമ്പർ കെ എസ് ഹരിശങ്കർ, ചലച്ചിത്ര  അക്കാദമി  കോ‐ഓർഡിനേറ്റർ നവീന സുഭാഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസൺ    ജെയിംസ്, എം എസ് രാജിമോൾ, മുഹമ്മദ് അഷ്കർ, എം രമേശ്, റഷ്ബാന തസ്നി തുടങ്ങിയവർ സംസാരിച്ചു. അജ്നാസ് അഹമ്മദ് സ്വാഗതവും കോളേജ്  യൂണിയൻ  ചെയർമാൻ  സുബിൻ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. 3 ദിവസത്തെ മേളയിൽ ഇരുപത്തഞ്ചോളം  സിനിമകൾ പ്രദർശിപ്പിക്കും.
 
 
പ്രധാന വാർത്തകൾ
Top