Top
18
Wednesday, October 2017
About UsE-Paper
സി കെ നായിഡു ട്രോഫി ചതുര്‍ദിന ക്രിക്കറ്റ്

കേരളം വിജയം കൈവിട്ടത് കൈയെത്തും ദൂരെ

Thursday Oct 12, 2017
വികാസ് കാളിയത്ത്
 
കൃഷ്ണഗിരി > സി കെ നായിഡു ട്രോഫി അണ്ടര്‍ 23 ചതുര്‍ദിന ക്രിക്കറ്റില്‍ കേരളം കൈയെത്തും ദൂരത്ത് വിജയം കൈവിട്ടപ്പോള്‍ ഗുജറാത്ത് നേടിയത് 'വിജയകരമായ' സമനില. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരമാണ് അത്യന്തം ആവേശത്തിനൊടുവില്‍ സമനിലയില്‍ അവസാനിച്ചത്. ഒരുഘട്ടത്തില്‍ ഇന്നിങ്സ് തോല്‍വി അഭിമുഖീകരിച്ച ഗുജറാത്ത് ഒരു വിക്കറ്റ് കൈയില്‍ അവശേഷിപ്പിച്ചാണ് വാനോളമുയര്‍ന്ന കേരളത്തിന്റെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയത്. 
അവസാന ദിനത്തില്‍ മധ്യനിരയും വാലറ്റവും നടത്തിയ ചെറുത്തിനില്‍പ്പാണ് ഗുജറാത്തിനെ വന്‍ തോല്‍വിയില്‍നിന്നും കരകയറ്റിയത്. തീര്‍ത്തും പ്രതിരോധാത്മകമായി ബാറ്റുചെയ്ത ഗുജറാത്ത് അവസാനദിനത്തില്‍ 93 ഓവര്‍ നേരിട്ടു. ഏഴുവിക്കറ്റ് മാത്രം ശേഷിച്ചിരുന്ന ഗുജറാത്ത് ഓവറില്‍ രണ്ട്റണ്ണിനും താഴെ സ്കോര്‍ചെയ്ത് കേരളത്തിന്റെ അക്രമണം പ്രതിരോധിച്ചു. അവസാനദിനം ഓരോ ഘട്ടത്തിലും കേരളത്തിന് വീജയപ്രതീക്ഷ കൈവന്നെങ്കിലും അവസാനഫലം എതിരായിമാറി. ആദ്യ ഇന്നിംങ്സില്‍ 497 റണ്‍നേടി ആധിപത്യം സ്ഥാപിച്ച കേരളത്തിനെതിരെ ഗുജറാത്ത് ഒന്നാം ഇന്നിങ്സില്‍ 159 റണ്ണാണ് നേടിയത്. ഫോളോ ഓണ്‍ചെയ്ത ഗുജറാത്ത് നാലാംദിനം കളിയവസാനിപ്പിക്കേണ്ട സമയമായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നേടിയത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്ണാണ്. കേളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ 23 റണ്‍കൂടി വേണമായിരുന്നു. 
അവസാനദിനത്തില്‍ തലേന്നാളെത്തെ സ്കോറില്‍ നിന്നും 17 റണ്‍ ചേര്‍ക്കുന്നിതിനിടയില്‍ ഗുജറാത്തിന്റെ നാലാം വിക്കറ്റ് നേടി കേരളം വിജയത്തോട് ഒരുചുവടുകൂടി അടുത്തിരുന്നു. 79 റണ്‍സുമായി മികച്ച ഫോമില്‍ ക്രീസിലുണ്ടായിരുന്ന കഥന്‍ പട്ടേലിന്റെ വിക്കറ്റാണ് എടുത്തത്. സ്പിന്നര്‍ കെ സി അക്ഷയ് കഥനെ വ്യക്തിഗത സ്കോര്‍ 87ല്‍ നില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.സ്കോര്‍(4-202). ഈ മിന്നും തുടക്കം കേരളത്തിന് മുതലാക്കാനായില്ല. പിന്നീട് അഞ്ചാംവിക്കറ്റ് നേടാന്‍ ലഞ്ചിന് തൊട്ടുമുമ്പ്വരെ കേരളത്തിന് കാത്തുനില്‍ക്കേണ്ടിവന്നു.
ഗുജറാത്ത് സ്കോര്‍ 234ല്‍ നില്‍ക്കെ എ പി പഞ്ചാലിനെ പുറത്താക്കി കേരളം വീണ്ടും വിജയതീരത്തേക്ക് തിരിച്ചുവന്നു. 108 പന്ത് നേരിട്ട് 19 റണ്‍ നേടിയ പഞ്ചാലിനെ സല്‍മാന്‍ നിസാര്‍ റണ്ണൌട്ടാക്കുകയായിരുന്നു. (5-234). ലഞ്ച് കഴിഞ്ഞ് അധികം താമസിയാതെ ആറാം വിക്കറ്റും കേരളം നേടി. 27 റണ്‍നേടിയ കെ ഡി പട്ടേലിനെ ഫാബിദ് അഹമ്മദിന്റെ പന്തില്‍ വിഷ്ണുരാജ് പിടികൂടുകയായിരുന്നു.(സ്കോര്‍-6-247). പത്ത് റണ്‍ നേടുന്നതിനിടെ ഗുജറാത്തിന് ഏഴാം വിക്കറ്റും നഷ്ടമായി. കരണ്‍ പട്ടേലിന്റെ (3) വിക്കറ്റാണ് നഷ്ടമായണ്. സ്പിന്നര്‍ കെ സി അക്ഷയ്  പട്ടേലിനെ ക്ളീന്‍ബൌള്‍ഡാക്കി. സ്കോര്‍(7-257). 
എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനി പട്ടേലും എ ജെ ടണ്ടേലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ഗുജാറാത്ത് ഇന്നിങ്സില്‍ നിര്‍ണായകമായി. 40 ഓവറാണ് ഇരുവരും ചേര്‍ന്ന് പിടിച്ചുനിന്നത്. 44 റണ്‍ മാത്രമാണ് ഇവര്‍ നേടിയതെങ്കിലും കേരളത്തിന്റെ ജയപ്രതീക്ഷ ഒരു പരിധിവരെ ഇല്ലാതാക്കിയാണ് ഈ കൂട്ടുകെട്ട്  പിരിഞ്ഞത്. സ്കോര്‍ 301ല്‍ ഗുജറാത്തിന്റെ എട്ടാം വിക്കറ്റ് നഷ്ടമായി. 125 പന്തില്‍ നിന്നും 17റണ്ണെടുത്ത ടണ്ടേലിനെ അക്ഷയുടെ പന്തില്‍ റാബിന്‍ കൃഷ്ണ പിടികൂടി. അഞ്ച്ഓവര്‍കൂടി പിന്നിട്ടപ്പോള്‍ ഗുജറാത്തിന്റെ ഒമ്പതാം വിക്കറ്റും നഷ്ടമായി. 24 റണ്ണെടുത്ത ധവാനിയെ സിജോമോന്‍ ജോസഫിന്റെ പന്തില്‍ സല്‍മാന്‍ പിടികൂടുകയായിരുന്നു(9-307).  ഇതോടെ വിജയത്തിന് ഒരുവിക്കറ്റ് അകലെ കേരളം എത്തിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ഒരു ഓവര്‍ കൂടി പിന്നിട്ടതോടെ കളി അവസാനിച്ചു.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »