Top
21
Saturday, October 2017
About UsE-Paper

ആര്‍എസ്എസ് അക്രമം: ജില്ലയിലെങ്ങും പ്രതിഷേധം

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ സിപിഐ എം നടത്തിയ പ്രകടനം

കല്‍പ്പറ്റ > സിപിഐ എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ആര്‍എസ്എസ്സുകാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ടൌണില്‍ പ്രതിഷേധ പ്രകടനം നടത്തി. എം എസ് സുരേഷ് ബാബു, അനില്‍ സി കുമാര്‍, സജി മാത്യു, പ്രകാശ് ഗഗാറിന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ടി ബി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വേലായുധന്‍, അംഗം കെ ശശാങ്കന്‍, പി എസ് ജനാര്‍ദനന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഒരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി നടത്തിയ ആര്‍എസ്എസ് ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് പുല്‍പ്പള്ളിയിലുയര്‍ന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. ടി ജെ ചാക്കോച്ചന്‍ അധ്യക്ഷനായി. പി എസ് ജനാര്‍ദനന്‍, പി കെ മാധവന്‍, പി എസ് വിശ്വംഭരന്‍, കൃഷ്ണന്‍കുട്ടി, ഷാജി പനച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു. എം എസ് സുരേഷ് ബാബു സ്വാഗതവും സജി മാത്യു നന്ദിയും പറഞ്ഞു.
കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ സുഗതന്‍, സി കെ ശിവരാമന്‍, വി ഹാരിസ്, പി ആര്‍ നിര്‍മല എന്നിവര്‍ നേതൃത്വം നല്‍കി.  മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണില്‍ പ്രതിഷേധ പ്രകടനം നടത്തി. എം രജീഷ്, സണ്ണി ജോര്‍ജ്, കെ ടി വിനു, ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചുണ്ടേല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുണ്ടേലില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ എം ജനാര്‍ദനന്‍, കെ തോമസ്, എന്‍ എം മുഹസിന്‍, കെ എം പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ബത്തേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണില്‍ നടത്തിയ പ്രകടനത്തിന് കെ സി യോഹന്നാന്‍, കെ കെ കുര്യാക്കോസ്, കെ വി മോഹനന്‍, കെ റഷീദ്, വി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് സി കെ ശങ്കരന്‍, എം പി സൈനുദ്ദീന്‍, കെ എം ഗിരീഷ്കുമാര്‍, ജിനു സി ജോണ്‍, നിഷാദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബത്തേരിയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ സി യോഹന്നാന്‍, കെ കെ കുര്യാക്കോസ്, കെ വി മോഹനന്‍, കെ റഷീദ്, വി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »