Top
19
Saturday, August 2017
About UsE-Paper

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഐ എം

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
കല്‍പ്പറ്റയിലെ പ്രതിഷേധ പ്രകടനം

കല്‍പ്പറ്റ > സിപിഐ എം പുല്‍പ്പള്ളി എരിയാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്രമികള്‍ ഓഫീസ് ജനാലകള്‍ തകര്‍ത്തത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഈ അക്രമം. അതിനാല്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
വ്യാഴാഴ്ച വൈകിട്ട് മുതല്‍ പുല്‍പ്പള്ളി മേഖലയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയായിരുന്നു. കണ്ണൂരില്‍നിന്നുള്‍പ്പെടെ ക്രിമിനലുകളെ എത്തിച്ചാണ് വ്യാപക അക്രമം അഴിച്ചുവിട്ടത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ കൊടിമരങ്ങളും തോരണങ്ങളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. എസ്എഫ്ഐ നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രകോപിതരായാണ് അക്രമം നടത്തിയത്. സിപിഐ എം പ്രവര്‍ത്തകര്‍  തികഞ്ഞ ആത്മസംയമനം പാലിച്ചതിനാലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാതിരുന്നത്. സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാലിച്ച സംയമനം തങ്ങളുടെ ദൌര്‍ബല്യമായി ആര്‍എസ്എസ്സുകാര്‍ കാണരുതെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അഴിമതി കേസുകളില്‍പെട്ട് മുഖം നഷ്ടപ്പെട്ട ബിജെപി, ആര്‍എസ്എസ് നേതൃത്വം അതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അണികളെ പിടിച്ചു നിര്‍ത്താനുമാണ് വ്യാപക അക്രമം നടത്തുന്നത്. പുല്‍പ്പള്ളി മേഖലയില്‍ വ്യാപക അക്രമം നടത്തി പ്രദേശത്ത് കലാപം ഉണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ് ആര്‍എസ്എസ്സിന്റെ ലക്ഷ്യം. കലാപത്തിന് വഴിമരുന്നിടാനാണ് അവര്‍ നോക്കിയത്. നേതൃത്വത്തിന്റെ കൃത്യമായ അറിവോടെയാണ് അക്രമം നടത്തിയിട്ടുള്ളത്്. അക്രമങ്ങളില്‍നിന്ന് നേതൃത്വം പിന്മാറണമെന്നും  അല്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിന്റെ ഗൂഡാലോചന മനസ്സിലാക്കി പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »