21 July Saturday

തൊഴിൽസേനയുമായി കെഎസ്കെടിയു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കെഎസ്കെടിയു ജില്ലാ തൊഴിൽസേന രൂപീകരണ ഏകദിന ശിൽപ്പശാല സംസ്ഥാന ജോയിന്റ് സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
കാർഷികവൃത്തിക്ക് തൊഴിലാളികളെ ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരമായി തൊഴിലാളികളെ വിതരണം ചെയ്യുന്ന തൊഴിൽസേന പഞ്ചായത്ത് തോറും രൂപീകരിക്കാനുള്ള പ്രവർത്തനവുമായി കെഎസ്കെടിയു. ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി തകർച്ച നേരിടുകയാണ് കാർഷികമേഖല. ഉൽപ്പന്നങ്ങളുടെ വിലക്കുറവ്, കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന ഉൽപ്പാദന ചെലവ്, വിളകൾക്ക് ബാധിക്കുന്ന രോഗങ്ങൾ എല്ലാം കൃഷിയെ തകർക്കുന്നവയാണ്. ഇതിന് പുറമേയാണ് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ ഓരോ പഞ്ചായത്തിലും കാർഷിക വൃത്തിയിലേർപ്പെടാൻ സന്നദ്ധതയുള്ള നൂറിൽ കുറയാത്ത തൊഴിലാളികളുടെ ഗ്രൂപ്പ് ഉണ്ടാക്കി തൊഴിൽ സേന രൂപീകരിക്കാനാണ് യൂണിയൻ തയ്യാറെടുക്കുന്നത്. ഇതിനായി ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഏകദിനശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല സംസ്ഥാന ജോ.സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വി ജി ഗിരിജ അധ്യക്ഷയായി. സമീപനരേഖ ജില്ലാ സെക്രട്ടറി സുരേഷ് താളൂർ അവതരിപ്പിച്ചു. എ ഉണ്ണികൃഷ്ണൻ, കെ ടി ബാബു, വി ബാവ, സി എം അനിൽകുമാർ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top