15 November Thursday

ചക്ക മഹോത്സവം: ശ്രദ്ധേയമായി സ്റ്റാളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
അമ്പലവയൽ
അന്താരാഷ്ട്ര ചക്ക മഹോത്സവത്തിൽ കൊതിയൂറും വിഭവങ്ങളുമായി സ്റ്റാളുകൾ. 101 ൽപരം ചക്ക വിഭവങ്ങളുമായാണ് ചക്ക മഹോൽസവത്തിൽ ആർഎആർഎസ് സ്റ്റാഫ്അംഗങ്ങൾ എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ചക്ക വിഭവങ്ങളുമായിട്ടാണ് പ്രദർശന ശാലയിൽ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. ചക്കയുടെ 101 വിഭവങ്ങളും അമ്പലവയൽ ഫുഡ്പ്രൊസസിങ് ലാബിലാണ് തയാറാക്കിയത്. വ്യത്യസ്തത പുലർത്തുന്ന വിഭവങ്ങളും ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളും കർഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചക്കയുടെഎല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് വ്യത്യസ്തമായ 101 വിഭവങ്ങളിലൂടെ. 
കാണികൾക്ക് പുത്തനറിവ് നൽകി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സ്റ്റാളും ശ്രദ്ധേയമാണ്. കൃഷിമേഖലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അടങ്ങിയ പുസ്തകങ്ങൾ ഇവിടെ സൗജന്യമായിവിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന അമ്പലവയൽ ആർഎആർഎസിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവർസജീവമാണ്. ചക്കയുടെ ആരോഗ്യകരമായ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകളും സ്റ്റാളിലുണ്ട്.
ചക്ക മഹോൽസവത്തിൽ പ്രദേശത്തെ കർഷകർക്ക്കൃഷിയിൽ ബോധവൽക്കരണവുമായി ജില്ലാകൃഷിഓഫീസിനുകീഴിൽ പ്രവർത്തിക്കുന്ന ആത്മ വയനാടിന്റെ സ്റ്റാൾ കാണികൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനകരമാണ്. കർഷകർക്ക് കൃഷിയിലുള്ള പുതിയസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതോടൊപ്പം പരിശീലനങ്ങൾ, ക്ലാസുകൾ, കൃഷിത്തോട്ടത്തിന്റെ മാതൃക, നിർമ്മാണം തുടങ്ങിയവയും ആത്മയുടെ മേൽനോട്ടത്തിൽ നൽകുന്നു. ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി വീട്ടമ്മമാർക്ക് നൽകുന്നുണ്ട് ചക്കമഹോത്സവത്തിൽ. ചക്കയുടെഎല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. 
പ്രധാന വാർത്തകൾ
Top