14 November Wednesday

ദേശീയ‐സംസ്ഥാന പുരസ്കാരങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രോത്സാഹനം: മീനങ്ങാടി പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

 കൽപ്പറ്റ

പരിസ്ഥിതി സംരക്ഷണത്തിന് മീനങ്ങാടി പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണ് ദേശീയസംസ്ഥാന അവാർഡുകളെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാവിജയൻ, വൈസ് പ്രസിഡന്റ് സി അസൈനാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനം ശക്തിപ്പെടുത്തും.  തൊഴിലുറപ്പ് പദ്ധതി, മിഷൻ പ്രവർത്തനങ്ങൾ, സ്വാമിനാഥൻ ഫൗണ്ടേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകൾ പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാവും തുടർ പ്രവർത്തനങ്ങൾ.
ദേശീയ ജൈവ വൈവിധ്യബോർഡിന്റെ പ്രത്യേക ജൂറി അവാർഡ്, സംസ്ഥാന ജൈവ വൈിവധ്യ ബോർഡിന്റെ മികച്ച പരിപാലന സമിതിക്കുള്ള സംസ്ഥാന പുരസ്കാരവുമാണ് മീനങ്ങാടിക്ക് ലഭിച്ചത.  'മണ്ണറിഞ്ഞ് മനം നിറഞ്ഞ് പ്രകൃതിയോടൊപ്പം' എന്ന സന്ദേശവുമായി മാതൃകാപരമായ പ്രരിസ്ഥിതി സംരക്ഷണ പ്രവർത്തനക്ഷോണ് പഞ്ചായത്ത് നടപ്പാക്കുന്നത്. കാർബൺ ആഗീരണത്തോത് വർധിപ്പിക്കാൻ വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് ഹരിതഗ്രഹ പ്രഭാവം കുറയ്ക്കുകയും കാർബൺ തുലിതമാക്കാനുള്ള പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കിവരികയാണ്.
രണ്ട് ലക്ഷം തൈകൾ നടാൻ പാകമായി കഴിഞ്ഞു. ജൂലൈ മാസത്തിനുള്ളിൽ ഇവ നടും. സോഫ്റ്റ്വുഡും ഹാർഡ്വുഡും കർഷകർക്ക് നൽകുന്ന തൈകളിൽ ഉൾപ്പെടും. ഭാവിയിൽ അവർക്ക് വരുമാനമുണ്ടാകുന്ന തരത്തിലാണ് തൈ വിതരണം. പരിപാലനത്തിന് ഓരോരുത്തർക്കും നിശ്ചിത തുക നൽകുന്ന പദ്ധതിയും നടപ്പാക്കും. വാർത്താസമ്മേളനത്തിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സുരേഷ്, ഒ വി പവിത്രൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top