21 November Wednesday

സ്കൂളിൽ പച്ചക്കറി കൃഷി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018
ബത്തേരി
ബത്തേരി നഗരസഭയും, കൃഷിഭവനും അസംപ്ഷൻ യുപി സ്കൂളിൽð നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി എൽð സാബു നിർവഹിച്ചു. ഒരേക്കർ സ്ഥലത്താണ് വിദ്യാർഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷിഭവനിൽനിന്ന് സബ്സിഡിയായി ഒരു ലക്ഷം രൂപ നൽകി. പിടിഎ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ  അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജോൺസൺ തൊഴുത്തുങ്കൽ, കൃഷിഓഫീസർ ടി എസ് സുമിന, തോമസ് ടീസൺ, സുനിðഅഗസ്റ്റ്യൻ, ടി ടി ബെന്നി എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top