Top
19
Sunday, November 2017
About UsE-Paper

ഡോണ്‍ബോസ്കോ സമരം: ഐക്യദാര്‍ഢ്യ സദസ്സ്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 കല്‍പ്പറ്റ > ബത്തേരി ഡോണ്‍ബോസ്കോ കോളേജ് അനിശ്ചിതകാല സമരത്തിനും  സമാനമായ രീതിയില്‍ പൊന്നാനി എംഇഎസ് കോളേജ്, ഭവന്‍സ്കോളേജ്, മഹാരാജാസ് കോളേജ് എന്നിവടങ്ങളിലും നടക്കുന്ന വിദ്യാര്‍ഥിസമരത്തിന് പിന്തുണപ്രഖ്യാപിച്ച് എസ്എഫ്ഐ കല്‍പ്പറ്റ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു. ജനാധിപത്യപരമായ സമരം ശക്തപ്പെടുമ്പോള്‍ ധിക്കാരപരമായ നിലപാടുമായി മുന്നോട്ടുപോവുന്ന ഡോണ്‍ബോസ്കോ കോളേജ് മാനേജ്മെന്റ് നടപടിയില്‍ ഐക്യദാര്‍ഢ്യസദസ്സിന്‍ പ്രതിഷേധമിരമ്പി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്് ഉദ്ഘാടനം ചെയ്തു. ജിഷ്ണു സാംബശിവന്‍ അധ്യക്ഷനായി. വി നിഷാദ്, അമല്‍ജിത്, അശ്വിന്‍, ഹാഷ്മി ഐസക് എന്നിവര്‍ സംസാരിച്ചു. അജ്നാസ് അഹമ്മദ് സ്വാഗതവും നബീല്‍ നന്ദിയും പറഞ്ഞു. ബത്തേരി, വൈത്തിരി, പനമരം ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിലും ഐക്യദാര്‍ഡ്യസദസ്സ് നടത്തി.