Top
16
Tuesday, January 2018
About UsE-Paper

# ഇന്ന് പനമരത്ത് വിളംബരജാഥ അക്ഷരമുറ്റം ക്വിസ്: ജില്ലാതല മത്സരം നാളെ

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും പുതിയ ഏടുകളുമായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സീസണ്‍ ഏഴിന്റെ ജില്ലാതല മത്സരം ശനിയാഴ്ച നടക്കും. പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മത്സരം. അക്ഷരമുറ്റത്തിന്റെ ജനകീയത സാക്ഷ്യപെടുത്തി വെള്ളിയാഴ്ച വൈകിട്ട് ടൌണില്‍ വിളംബരജാഥ നടത്തും.
മത്സരം രാവിലെ 10ന്  കവി സാദിര്‍തലപ്പുഴ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ നടന്‍ അനൂപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സി കെ ശശീന്ദ്രന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി സബ്ജില്ലാ തല മത്സരങ്ങളില്‍ വിജയികളായ ആദ്യ പത്ത് സ്ഥാനക്കാരാണ് ജില്ലാതല  മത്സരത്തില്‍ മാറ്റുരക്കുക. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10ന് ഉദ്ഘാടനം. തുടര്‍ന്ന് മത്സരം. പകല്‍ രണ്ടിന് സമാപനസമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും സമ്മാനമായി നല്‍കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 7500 രൂപയും സര്‍ട്ടിഫിക്കറ്റും മൊമൊന്റോയുമാണ് സമ്മാനം. സബ്ജില്ലാതല വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും  സമാപന ചടങ്ങില്‍ സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ബാഗ് സമ്മാനിക്കും.
 

Related News

കൂടുതൽ വാർത്തകൾ »