21 November Wednesday

കാട്ടിമൂലയിലെ മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
മാനന്തവാടി
കാട്ടിമൂല കോമ്പാറ കണ്ണിക്കുളത്തിൽ പ്രദീപന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിപിടിയിൽ. കാട്ടിമൂല മാന്തോപ്പിൽ രാജേന്ദ്രനെയാണ്(38) ശനിയാഴ്ച രാത്രി തലപ്പുഴ എസ്ഐ സി ആർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിനായിരുന്നു മോഷണം.  
അഞ്ച് ലക്ഷം രൂപയും ആറ് പവനോളം ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. ആഭരണം വീടിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം മലയിൽ കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top