20 September Thursday

കെഎസ്ആർടിസി സർവീസ് നിർത്തി; യാത്രക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
മാനന്തവാടി
മാനന്തവാടിയിൽ നിന്നും വരയാലിലേക്കുള്ള കെഎസ്ആർടിസിയുടെ സർവീസ് നിലച്ചതോടെ യാത്രബുദ്ധിമുട്ടിലായി. കണ്ണോത്തുമലയിലെ ഓവുപാലം തകർന്നതോടെയാണ് ബസ് സർവീസ് ആഴ്ചകൾക്ക് മുമ്പ് താൽകാലികമായി നിർത്തിയത്. കനത്ത മഴയിലാണ് കണ്ണോത്തുമലയിലെ ചെറിയ ഓവുപാലം തകർന്നത്.
തവിഞ്ഞാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഓവുപാലം താൽക്കാലികമായി നന്നാക്കി ഗതാഗത യോഗ്യമാക്കിയെങ്കിലും കെഎസ്ആർടിസി സർവീസ് ആരംഭിച്ചില്ല. പ്രിയദർശിനി ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ വാളാടേക്കുള്ള ബസുൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി ഓടുന്നുണ്ട്. വരയാലിലേക്കുള്ള സർവീസ് കെഎസ്ആർടിസി നിർത്തിയതോടെ വിദ്യാർഥികളാണ് എറെ പ്രയാസത്തിലായത്. കാൽനടയായി വിദ്യാലയങ്ങളിൽപോകേണ്ട സ്ഥിതിയാണ്.ശനിയും ഞായറും ഒഴികെ രാവിലെയും വൈകിട്ടുമായി രണ്ട് സർവീസുകളാണ് കെഎസ്ആർടിസി നടത്തിയിരുന്നത്. എടമന, കണ്ണോത്തുമല എന്നിവിടങ്ങളിലുള്ളവരും ഈ  സർവീസിനെയാണ് ആശ്രയിക്കുന്നത്. കണ്ണോത്തുമലയിലെ ഓവുപാലത്തിലൂടെ ഓടാൻ പ്രയാസമാണെങ്കിൽ വെൺമണി വഴി വരയാലിലേക്ക് ബസ് സർവീസ് നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
Top