26 September Wednesday

പ്രളയത്തിൽ മത്സ്യങ്ങൾ ഒലിച്ചുപോയി; കർഷകന് 12 ലക്ഷത്തിന്റെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
മാനന്തവാടി
വെള്ളപ്പൊക്കത്തിൽ കുളങ്ങളിലെ മത്സ്യങ്ങൾ ഒലിച്ചുപോയി മത്സ്യകർഷകന് ലക്ഷങ്ങളുടെ നഷ്ടം. വാളാട് കുന്നേൽ അരുണിനാണ് നഷ്ടം സംഭവിച്ചത്. മൂന്ന് കുളങ്ങളിലായുള്ള പതിനാലായിരത്തോളം മത്സ്യങ്ങളാണ് ഒലിച്ചുപോയത്. ആറ് ടണ്ണോളം  മത്സ്യങ്ങളാണ് നഷ്ടപ്പെട്ടത്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. രാജീവ് ഗാന്ധി സെന്റ ഫോർ അക്വാകൾച്ചറിൽ നിന്നുംകൊണ്ടുവന്ന മത്സ്യങ്ങളെയാണ് വളർത്തിയിരുന്നത്. പിലോപ്പി, ചെമ്പല്ലി, ഗ്രാസ് കാർപ്പ്, റോഹ്യ തുടങ്ങിയ ഇനം മത്സ്യങ്ങളായിരുന്നു.
കനത്ത മഴയിൽ കുളം നിറഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ വലവിരിച്ചെങ്കിലും ഫലമുണ്ടായില്ല. വലകൾ തകർന്ന് മീനുകൾ പുറത്തേക്ക് പോയി. പനമരം പ്രാഥമിക കാർഷിക സഹകരണ ബാങ്കിൽ നിന്ന് മൂന്ന് വർഷം മുമ്പ് 13 ലക്ഷം രൂപ വായ്പയെടുത്താണ് മത്സ്യ കൃഷി ചെയതിരുന്നത്് എംബിഎ ബിരുദധാരിയായ അരുൺ ബംഗളൂരിലെ ഓട്ടോ മൊബൈൽ കമ്പനിയിലെ ഉയർന്ന ജോലി ഒഴിവാക്കിയാണ് നാല് വർഷമായി മത്സ്യകൃഷിയിൽ വ്യാപൃതനായത്. മത്സ്യങ്ങൾ നഷ്ടപ്പെട്ടതോടെ ബാങ്കിൽ തിരിച്ചടവ് ബുദ്ധിമുട്ടിലായി.
 
പ്രധാന വാർത്തകൾ
Top