19 November Monday

സാക്ഷരതാ പഠിതാക്കളും പ്രേരക്മാരും കോളനി ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 

കൽപ്പറ്റ
ലോകസാക്ഷരത ദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് പ്രേരക്മാരുടെയും രണ്ടായിരത്തിലധികം വരുന്ന ഹയർ സെക്കൻഡറി തുല്യത പഠിതാക്കളുടെയും  ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ  ജില്ലയിൽ മഴവെളളം കയറി വൃത്തിഹീനമായ 65 ആദിവാസി കോളനികൾ ശുചീകരിച്ചു.
ശുചീകരണ പ്രവൃത്തിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നാരങ്ങാക്കണ്ടി കോളനിയിൽ സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  കൗൺസിലർ പി വിശ്വനാഥൻ അധ്യക്ഷനായി.  ജില്ലാ സാക്ഷരത മിഷൻ കോ‐ഓർഡിനേറ്റർ പി എൻ ബാബു, പി ആർ നിർമല, കേശവൻ, അഷ്റഫ് ഉള്ളാട്ടിൽ, അൻവർ പുത്തായി, പി വി വാസന്തി, എം പുഷ്പലത, പി വി അനിത,  എൻ യു നന്ദിനി, സാജൻ ജോസ്, കെ ഫ്രാൻസിസ്, പി എം ഡിസൽവ, എസ് പി വിജിഷ, പി ഷൈല എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top