21 August Tuesday

100 ക്യാമ്പ് തുറന്നു ; 5522 പേരെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കൽപ്പറ്റ
വൈത്തിരി താലൂക്കിൽ 43ഉം ബത്തേരി താലൂക്കിൽ 15ഉം മാനന്തവാടി താലൂക്കിൽ 42ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1416 കുടുംബങ്ങളിൽനിന്നും 5522 പേർ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്.
114 വീടുകൾ തകർന്നു
കൽപ്പറ്റ
ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ മാത്രം തകർന്നത് 114 വീടുകൾ. ഇതിൽ ഒരു വീട് പൂർണമായും 113 വീടുകൾ ഭാഗികമായുമാണ് തകർന്നത്. ഇതോടെ കാലവർഷക്കെടുതിയിൽ തകർന്ന വീടുകളുടെ എണ്ണം 548 ആയി. ഇതിൽ 18 എണ്ണം പൂർണമായും തകർന്നതാണ്. ഇത് കൂടാതെ ഏക്കർ കണക്കിന് കൃഷിനാശമാണ് ജില്ലയിൽ ഉണ്ടായത്. 
 
സ്കൂളുകൾക്ക് ഇന്ന് അവധി
കൽപ്പറ്റ
ജില്ലയിലെ പ്രൊഫഷണൽ കോളേജ്, മോഡൽ റസിഡൻഷ്യൽ സ്കൂൾ(എംആർഎസ്) ഒഴികെയുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി ജില്ലാ കലക്ടർ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും  അവധി ബാധകമായിരിക്കും.
ബീച്ചനഹള്ളി 
ഡാം തുറന്നു
കൽപ്പറ്റ
ബാണാസുര ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബീച്ചനഹള്ളി സംഭരണിയിൽനിന്ന് സെക്കന്റിൽ 71.100 ക്യൂബിക് അടി വെള്ളം സ്പിൽവേ വഴി തുറന്നുവിട്ടു.  
ജാഗ്രത വേണം
കൽപ്പറ്റ
ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 398.71 എംഎം മഴയാണ് പെയ്്‌തത്‌  ഇത് ജില്ലയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.   പൊതുജനങ്ങൾ യാത്ര പരമാവധി പരിമിതപ്പെടുത്തുവാൻ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയർന്ന് വരികയാണ്.  പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം. 
പ്രധാന വാർത്തകൾ
Top