16 October Tuesday

മക്കൾ രക്ഷപ്പെട്ടത് ബാത്ത്റൂമിന്റെ ഓടിളക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
മാനന്തവാടി
ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച് ഉറങ്ങാൻപോയ ഇവർക്കിനി തങ്ങളുടെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഇല്ല. ഒന്നുറങ്ങിയപ്പോഴേക്കും റജ്മല്ലും റജിനാസും റിഷാലും അനാഥരായി. ഇവരുടെ നെഞ്ച് പിളർന്നുള്ള വിളി ഉപ്പയും ഉമ്മയും കേട്ടില്ല. വൻ ഇടിയോടെ ഉരുൾപൊട്ടുന്ന ശബ്ദംകേട്ടാണ് റജ്മൽ ഉണർന്നത്. കണ്ണുതുറന്നതും വീട് തകരുന്നതാണ് കണ്ടത്. ഒപ്പമുറങ്ങിയിരുന്ന അനുജൻമാരെ വിളിച്ച് എഴുന്നേൽപ്പിപ്പിച്ച് അടുത്ത മുറിയിൽ ഉറങ്ങുന്ന ഉപ്പയേയും ഉമ്മയേയും നോക്കി. ചുമരിടിയുന്നതാണ് കണ്ടത്. ചുമരുകൾക്കൊപ്പം കല്ലും മണ്ണും വീണ് വഴികളടഞ്ഞു. പിന്നീട് തകരാതിരുന്ന ബാത്ത്റൂമിലേക്ക് ഓടി. ജനലിൽ പിടിച്ച് ബാത്ത്റൂമിന്റെ ഓടിളക്കി ഇവർ പുറത്തുകടന്നു. അപ്പോഴേക്കും വീട് ഏതാണ്ട് പൂർണമായും തകർന്നിരുന്നു. മൂവരും നിലവിളിയോടെ ഉപ്പയേയും ഉമ്മയേയും വിളിച്ചെങ്കിലും വിളികേട്ടില്ല. 
ഉടൻ അടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം പറഞ്ഞു. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. മുഹമ്മദ് റജ്മൽ മാനന്തവാടി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദയാർഥിയാണ്. മുഹമ്മദ് റജിനാസ് തലപ്പുഴ ഗവ. ഹയർസെക്കൻഡറിയിൽ പത്തിലും ഇളയവൻ മുഹമ്മദ് റിഷാൽ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.    

 

പ്രധാന വാർത്തകൾ
Top