21 November Wednesday

കെഎസ‌്ടിഎ പനമരം ഏരിയാ സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കെഎസ‌്ടിഎ പനമരം 

ഏരിയാ സമ്മേളനം  നാളെ
കൽപ്പറ്റ
കെഎസ‌്ടിഎ പനമരം ഏരിയാസമ്മേളനം  ശനിയാഴ‌്ച പനമരം ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽ നടക്കുമെന്ന‌് ജില്ലാസെക്രട്ടറി പി ജെ ബിനേഷ‌്, സംസ്ഥാന എക‌്സിക്യൂട്ടീവ‌് കമ്മിറ്റി അംഗം എൻ എ വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ 9.30ന‌് ആരംഭിക്കുന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ്യും.
പനമരം , കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്ത‌് പരിധികളിലെ 60ഓളം വിദ്യാലയങ്ങൾ ഉൾപ്പെട്ടതാണ‌് പനമരം ഏരിയാകമ്മിറ്റി. ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയൊരു തുടക്കമാണ‌് ഏരിയാകമ്മിറ്റി രൂപീകരണം. പനമരം കേന്ദ്രമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന  കെഎസ‌്ടിഎ കാഴ‌്ചപ്പാടിന്റെ മുന്നോടിയായാണ‌ിത‌്. നിലവിലെ മൂന്ന‌് വിദ്യാഭ്യാസ ഉപജില്ലകളിൽ രണ്ടെണ്ണവും നൂറിലധികം വിദ്യാലയങ്ങൾ ഉൾപ്പെടുന്നവയാണ‌്. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ ഉൾപ്പെടുന്ന ഉപജില്ലകളിലൊന്ന‌് വയനാട്ടിലാണ‌്. പുതിയൊരു ഉപജില്ല യാഥാർഥ്യമായാൽ  വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കുന്നതിനും സമയബന്ധിതമായ കാര്യ നിർവഹണങ്ങൾക്കും ഏറെ സഹായമാവും. 
സമ്മേളനത്തിൽ ഒ ആർ കേളു എംഎൽഎ ഗുരുകാരുണ്യ എൻഡോവ‌്മെന്റ‌് വിതരണം  ചെയ്യും. സംസ്ഥാന സെക്രട്ടറി ബി സുരേഷ‌്, എൻ എ വിജയകുമാർ, വി എ ദേവകി എന്നിവർ സംസാരിക്കും. 
നവകേരളം–-നവോത്ഥാനം; അതിജീവനം പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി  കെഎസ‌്ടിഎ ജില്ലാ സമ്മേളനം 2019 ജനുവരി  12,13 തീയതികളിൽ ജിവിഎച്ച‌്എസ‌്എസ‌് അമ്പലവയലിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി ബ്രാഞ്ച‌്, ഉപജില്ലാ സമ്മേളനങ്ങൾ പൂർത്തിയായിവരുന്നു. 
വാർത്താസമ്മേളനത്തിൽ വൈസ‌് പ്രസിഡന്റ‌് പി പി അനിത, ജില്ലാ എക‌്സിക്യൂട്ടീവ‌് അംഗം വി സുരേഷ‌്കുമാർ എന്നിവരും പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top