14 November Wednesday
സമാനതകളില്ലാത്ത സാന്ത്വന പ്രവർത്തനം

വീട്ടുപാത്രങ്ങളുടെ വിതരണം ഏരിയാ കമ്മിറ്റികൾ വഴി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

മാനന്തവാടി കമ്യൂണിറ്റി ഹാളിൽ ദുരിത ബാധിതരോടൊപ്പം ബൃന്ദ കാരാട്ട്

മാനന്തവാടി
പ്രളയ ദുരിതം പേറുന്ന ജില്ലക്ക് കൈത്താങ്ങാകാൻ കണ്ണൂരിലെ മഹിളകൾ എത്തിച്ചത് ലക്ഷങ്ങളുടെ വീട്ടുപാത്രങ്ങൾ. ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒന്നായി ഇത് മാറി. പ്രളായനന്തരം ഏറ്റവും അത്യാവശ്യമായ സാധനങ്ങളാണിവർ എത്തിച്ചത്. വെള്ളംകയറി വീട്ടുസാധനങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. മഹിളാ അസോസിയേഷന്റെ ഏരിയാ കമ്മിറ്റികൾ വഴിയാണ് ഇനി ഇവ വിതരണം ചെയ്യുക. ഏരിയാ കമ്മിറ്റികൾ അവരുടെ പരിധിയിൽ കൂടുതൽ ദുരിതം നേരിട്ടവർക്കും ഇപ്പോഴും പ്രയാസത്തിലുള്ളവർക്കും കിറ്റുകൾ നൽകും. 
3364 കുടുംബങ്ങൾക്ക് വേണ്ട പാത്രങ്ങൾ പ്രത്യേകം ബോക്സുകളിലാക്കിയാണ് കൊണ്ടുവന്നത്. മഹിളാ അസോസിയേഷന്റെ കണ്ണൂർ ജില്ലയിലെ 3336 യൂണിറ്റുകൾ ചേർന്നാണ് വീട്ടുപാത്രങ്ങൾ സമാഹരിച്ചത്.  18 ലോറികളിലായാണ് സാധനങ്ങൾ എത്തിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. പാത്രങ്ങൾ കാര്യമായി ലഭിച്ചിരുന്നില്ല. ഇവർക്കാണ് മഹിളാ അസോസിയേഷന്റെ സഹായം കൂടുതൽ സഹായകരമാകുക. സമാനതകളില്ലാത്ത ഈ സാന്ത്വന പ്രവർത്തനമായ് ഇതുമാറി. 
പാത്രങ്ങളുടെ വിതരണോദ്ഘാടനത്തിന് നൂറുകണക്കിന്  സ്ത്രീകളാണ് മാനന്തവാടി കമ്യൂണിറ്റി ഹാളിൽ എത്തിയത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം നിർവഹിച്ചു. മഹിളാ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ അധ്യക്ഷയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി പി ആർ നിർമല സ്വാഗതവും നിർമല വിജയൻ നന്ദിയും പറഞ്ഞു. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എംഎൽഎമരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, മാനന്തവാടി നഗരസഭാ ചെയർമാൻ വി ആർ പ്രവീജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി വി ബേബി, കെ റഫീഖ്,  സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വർക്കി, സിഐടിയു ജില്ലാ സെക്രട്ടറി കെ വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top