22 November Thursday

ഹർത്താൽ വിജയിപ്പിക്കണം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
മാനന്തവാടി
പെട്രോളിയം വില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് തുടർച്ചയായ ഇന്ധനവില വർധന. അനിയന്ത്രിതമായ ഇന്ധന വിലവർധന ജനജീവിതം ദുസ്സഹമാക്കുകയാണ്. വില വർധന തടയാൻ കേന്ദ്രസർക്കാർ ഒരുനടപടിയും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ നടക്കുന്ന ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി മോഹനൻ അഭ്യർഥിച്ചു.
 
പ്രധാന വാർത്തകൾ
Top