15 November Thursday

ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
കൽപ്പറ്റ
ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ആഴ്ചയിൽ ഒരു ദിവസം രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്ന പരിപാടി “അന്നപഥം’ ആരംഭിച്ചു. 51 യൂണിറ്റുകളിലുള്ള 5100 വളണ്ടിയർമാരാണ് പദ്ധതിയിൽ കൈകോർക്കുന്നത്. എല്ലാ ആഴ്ചയിലും ശനിയാഴ്ചകളിലാണ് ഭക്ഷണ വിതരണം. കൂടാതെ ഈ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആശ്വാസമായി ചായയും ചെറുകടിയും നൽകും.
 ശനിയാഴ്ച കൽപ്പറ്റ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റാണ് ഭക്ഷണം വിതരണം ചെയ്തത്. കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഡോ. കാവ്യ അധ്യക്ഷയായി. ജില്ലാ കൺവീനർ എ ജെ ജോസഫ് സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ എസ് ശ്യാൽ നന്ദിയും പറഞ്ഞു.
  എസ്കെഎംജെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ സുധാറാണി, പി സി നൗഷാദ്, ഹെഡ് നേഴ്സ് ത്രേസ്യ, എം കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top