20 September Thursday

ഇതുവരെ പെയ്തത് 1081 മില്ലീമീറ്റർ മഴ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

 

കൽപ്പറ്റ
ജൂൺ മുതൽ ജൂലൈ ഏഴുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പെയ്തത് 1081.30 മില്ലീമീറ്റർ മഴ. ജൂണിൽ മാത്രം 790 മില്ലീമീറ്റർ മഴ പെയ്തു. ജൂലൈ ആദ്യവാരം 291 മില്ലീമീറ്റർ മഴ പെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം 169 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ജൂണിൽ ആദ്യത്തെ രണ്ടാഴ്ചയിൽ തന്നെ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചിരുന്നു.
ജൂൺ മുതൽ ജൂലൈ നാലുവരെ പ്രതീക്ഷിത മഴയേക്കാൾ  ഏഴ് ശതമാനം മഴ കുറവാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കനത്ത മഴപെയ്തതോടെ ഇതിന് മാറ്റം വന്നു. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജൂണിൽ ലഭിച്ച മഴയുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം മഴ ഇത്തവണ ലഭിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 343.2 മില്ലീമീറ്റും 2016ൽ 411.2 മില്ലീമീറ്റർ മഴയുമായിരുന്നു ലഭിച്ചത്. ഈ വർഷം പ്രതീക്ഷച്ചതിനേക്കാൾ ഇരട്ടിയലധികം വേനൽമഴയും ലഭിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top