21 June Thursday

അനധികൃതമായി കടത്താന്‍ ശ്രമിച്ച വീട്ടിത്തടികള്‍ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കല്‍പ്പറ്റ >  അനധികൃതമായി മുറിച്ച്കടത്താന്‍ ശ്രമിച്ച വീട്ടിത്തടികള്‍  വനപാലകര്‍ പിടികൂടി. പത്ത്ലക്ഷം രൂപയുടെ   വീട്ടിത്തടികളാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
അമ്പലവയല്‍ മട്ടപ്പാറ പാറുവിന്റെ കൈവശമുള്ളതും സര്‍ക്കാരില്‍ നിക്ഷിപ്തമായതുമായ ഭൂമിയില്‍ നിന്നാണ് മരംമുറിച്ചുകടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പാറു,  ഷാനവാസ്,  എന്‍ സി ഹുസൈന്‍ഹാജി, ചന്ദ്രന്‍, അബൂതാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ സി കൃഷ്ണദാസന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി പി വേണുഗോപാലന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ സനല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം പിടികൂടിയത്.  
 
പ്രധാന വാർത്തകൾ
Top