18 September Tuesday

സ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കല്‍പ്പറ്റ > ഹോമിയോപ്പതി വകുപ്പും ബത്തേരി നഗരസഭയും സ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കരുവള്ളിക്കുന്ന് പബ്ളിക് ലൈബ്രറി ഹാളില്‍ നടന്ന ക്യമ്പില്‍  സൌജന്യ രക്ത പരിശോധനയും യോഗ പരിശീലനവും നടത്തി. നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡിവിഷന്‍ കൌണ്‍സിലര്‍  സോബിന്‍ വര്‍ഗീസ്  അധ്യക്ഷനായി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ സോമന്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍, വത്സ ജോസ്, ഡോ. ജി ആര്‍ സീന, ഡോ.ഹരിലാല്‍, ഡോ.സുനില്‍ കുമാര്‍,  ഡോ. മദന്‍ മോഹന്‍, ഡോ. കെ.ജി.രഞ്ജിത്, ഡോ. ജെറാള്‍ഡ്, ഡോ. രഞ്ജിത് ചന്ദ്ര, ഡോ. അല്‍സ, ഡോ.മഞ്ജു മെറ്റില്‍ഡ എന്നിവര്‍ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top