18 October Thursday

ആരോമല്‍ ചരിതം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


ഭരതനാട്യത്തില്‍ തുടര്‍ച്ചയായി ഏഴാം തവണ ഒന്നാംസ്ഥാനം. കുച്ചിപുഡിയില്‍ ആറാം തവണ, കേരളനടനത്തില്‍ നാലാം തവണയും  ഒന്നാമത്.... ഇത് ആരോമലിന്റെ ചരിതം. ആരോമല്‍ എസ് രാജ് ജില്ലാ സ്കൂള്‍ കാലാമേളയുടെ ആരോമലയായിട്ട് വര്‍ഷം ഏഴായി. അഞ്ചാം ക്ളസില്‍ തുടങ്ങിയതാണ് കലയുടെ പടയോട്ടം. പ്ളസ് വണ്ണിനും മാറ്റമില്ല. ഈ താരത്തോട് മത്സരിക്കാന്‍ ഇപ്പോള്‍ ജില്ലയില്‍ എതിരാളികളില്ല.
തോണിച്ചാല്‍ ഒ കെ ഹൌസില്‍ രാജ്-സുമ ദമ്പതികളുടെ മകനായ ആരോമല്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറിയിലെ കലാകാരനാണ്. സാബു തൃശ്ശിലേരിയുടെ ശിക്ഷണത്തില്‍ മൂന്നര വയസില്‍ തുടങ്ങിയ നൃത്താഭ്യാസം ഇപ്പോഴും തുടരുന്നു. ബുധനാഴ്ച ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം നേടിയ ആരോമല്‍ വ്യാഴാഴ്ച കേരള നടനത്തിലും കുച്ചിപുഡിയിലും ഒന്നാമതായി. 2016ലെ സംസ്ഥാന കാലാമേളയില്‍ ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സംസ്ഥാനത്ത് മറ്റിനങ്ങളിലെല്ലാം എ ഗേഡും ഉണ്ട്.
നൃത്തത്തോടൊപ്പം പഠനത്തിലും മിടുക്കനാണ്. എട്ട് വിഷയങ്ങള്‍ക്ക് എ പ്ളസും രണ്ട് വിഷയത്തിന് എ ഗ്രേഡും നേടിയാണ് എസ്എസ്എല്‍സി പാസായത്. സയന്‍സ് ഗ്രൂപ്പ് എടുത്താണ് പ്ളസ് ടു പഠനം. സഹോദരി ആര്‍ച്ച എസ് രാജും നര്‍ത്തകിയാണ്. സബ്ജില്ലാ, ജില്ലാ സ്കൂള്‍ മേളകളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഹാന്റിക്രാഫ്റ്റ് ജോലി ചെയ്താണ് രാജ് മക്കളെ കലാലോകത്ത് വളര്‍ത്തുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top