22 September Saturday

ദുരിതാശ്വാസ നിധി : ഇന്ന് കൽപ്പറ്റയിൽ മെഗാഷോ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൽപ്പറ്റ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണാർഥം ലപ്രിക്കൻഹുഡും സിദ്ധാർഥ്മേനോനും ചേർന്ന് ശനിയാഴ്ച കൽപ്പറ്റ മെഗാഷോ ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് പുളിയാർമല കൃഷ്ണഗൗഡർഹാളിലാണ്  പരിപാടി.
സിനിമ പിന്നണി ഗായകൻ സിദ്ധാർഥ് മേനോനെ കൂടാതെ ഗായിക പൂർണശ്രീ ഹിദാസ്, ആകാശ് ചന്ദ്രൻ എന്നിവരും  നിസാർ വയനാട്, അഞ്ജയ് ലതീഷ്, ആദർശ് ലതീഷ് എന്നിവരും സായാഹ്ന വിരുന്നിൽ പങ്കെടുക്കും.  ലപ്രിക്കൻറൈസ് എന്ന സംഗീതഗ്രൂപ്പിന്റെ ആൽബമായ ഐ എം അതർസൈഡ് എന്ന വീഡിയോ പ്രകാശനം ചടങ്ങിൽ എം പി വീരേന്ദ്രകുമാർ എംപി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസ്ടോമി, എം ജിത്തു, കെ എ അശ്വൽജിത്ത്, ഷജീർ ഡീലക്സ് എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top