19 September Wednesday
ബൃന്ദ കാരാട്ട് ഏറ്റുവാങ്ങും

കണ്ണീരൊപ്പാൻ കണ്ണൂരിൽനിന്നും മഹിളകളുടെ സഹായം ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൽപ്പറ്റ
ജില്ലയിലെ പ്രളയദുരിതബാധിതരുടെ കണ്ണീരൊപ്പാനായി ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ സഹായം ശനിയാഴ്ച കൈമാറും. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലെ 18 ഏരിയാ കമ്മിറ്റികളും ശേഖരിച്ച വീട്ടുപാത്രങ്ങളാണ് രാവിലെ പത്തിന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കൈമാറുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ബൃന്ദ കാരാട്ട് സഹായങ്ങൾ ഏറ്റുവാങ്ങി വയനാട് ജില്ലാ കമ്മിറ്റിക്ക് കൈമാറും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, മഹിളാഅസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കണ്ണൂർ ജില്ലയിലെ ഓരോ ഏരിയാ കമ്മിറ്റിയും പ്രത്യേകം വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കും. ഓരോ യൂണിറ്റും ഒരു കുടുംബത്തിന് അത്യാവശ്യമായ വീട്ടുപാത്രങ്ങളാണ് നൽകുന്നത്. കണ്ണൂരിൽ 3600 യൂണിറ്റുകളാണുള്ളത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി സരള, പ്രസിഡന്റ് വി പി വി പ്രീത എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടിലെത്തുക.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top