17 November Saturday
ഇന്ധനവില വർധന

ജില്ലയിലെങ്ങും ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൽപ്പറ്റ
പെട്രോൾ‐ഡീസൽ‐പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബ്ലോക്ക് കമ്മിറ്റികളുടെ  നേതൃത്വത്തിലാണ് പ്രകടനവും പൊതുയോഗവും നടത്തിയത്. ബത്തേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. എം എസ് ഫെബിൻ, കെ ജി സുധീഷ്, കെ വൈ നിഥിൻ എന്നിവർ സംസാരിച്ചു.പുൽപ്പള്ളിയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രധിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി, പി എ മുഹമ്മദ്, അജിത് കെ ഗോപാൽ എന്നിവർ സംസാരിച്ചു. 
വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറിയേറ്റംഗം എം വി വിജേഷ്, ബ്ലോക്ക് സെക്രട്ടറി എം രമേഷ്, യൂസഫ്, ഹരിശങ്കർ, മനോജ്, വിജേഷ് ചന്ദ്രൻ, പ്രജീഷ്, അഷിഖ്, ജെറീഷ് എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ  പ്രകടനം നടത്തി.  സെക്രട്ടറി കെ എം  ഫ്രാൻസിസ്, കെ അഖിൽ എന്നിവർ നേതൃത്വം നൽകി.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top