23 September Sunday

മക്കളുടെ വിവാഹ സൽക്കാര വേദിയിൽ ദുരിതാശ്വാസ നിധി ശേഖരിച്ച് ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ബത്തേരി
വിവാഹ സൽക്കാരം നടന്ന ഓഡിറ്റോറിയത്തിലെ വേദിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നൽകാൻ സ്ഫടിക ഭരണികൾ സ്ഥാപിച്ച് പ്രളയക്കെടുതിയുടെ ദൃശ്യങ്ങളും സ്ക്രീനിൽ പ്രദർശിപ്പിച്ച് ഡോക്ടറും കുടുംബവും. ബുധനാഴ്ച ബൽഗാമിൽ വിവാഹിതരായ ബത്തേരിയിലെ ഡോ. കൃഷ്ണകാന്തിന്റെയും ബൽഗാമിലെ ഡോ. ശിൽപയുടെയും വ്യാഴാഴ്ച ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാര വേദിയിലാണ് മുഖ്യമന്ത്രിയിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി ഇരുവശവുമായി രണ്ട് സ്ഫടിക ഭരണികൾ സ്ഥാപിച്ചത്. ഭരണികൾക്ക് മുന്നിൽ സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർഥിച്ച് ബോർഡുകളും വച്ചിരുന്നു. വിവാഹ‐സൽക്കാര ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ വീഡിയോ ദൃശ്യങ്ങളും വേദിയിൽ സ്ഥാപിച്ച സ്ക്രീനിൽ പ്രദർശിപ്പിക്കുകയും പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കുള്ള ധനസഹായം സ്ഫടിക ഭരണികളിൽ നിക്ഷേപിക്കാൻ അതിഥികളോട് അഭ്യർഥിച്ചുള്ള അനൗൺസ്മെന്റുമുണ്ടായി. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എം കെ അനന്തനാഥിന്റെയും ഗീതയുടെയും മകനാണ് ഡോ. കൃഷ്ണകാന്ത്. ബൽഗാമിലെ അജിത് ദേവമാരെയുടെയും സരോജിനിയുടെയും മകളാണ് ഡോ. ശിൽപ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top