26 September Wednesday

പാനീയ ചികിത്സാ വാരാചരണം ജില്ലാതല പ്രശ്നോത്തരി മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
കൽപ്പറ്റ
പാനീയ ചികിത്സാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പ്രശ്നോത്തരി സംഘടിപ്പിച്ചു.  പ്രശ്നോത്തരി മത്സരം ഡോ. അജയൻ.കെ.എസ്. നിയന്ത്രിച്ചു.  മത്സരവിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ദിലീപ്കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.  ഒന്നാം സമ്മാനവും 1500 രൂപയുടെ ക്യാഷ് പ്രൈസും, ബഹുമതി പത്രവും അമ്പലവയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ  കിരൺ പി ധർമൻ, കെ വി അഭിജിത്ത് എന്നിവർ കരസ്ഥമാക്കി.  പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം നൽകി. കെ ഇബ്രാഹിം സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സി സി ബാലൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top