20 November Tuesday

പുൽപ്പള്ളി ക്ഷീരസംഘം ക്ഷീര കർഷക മുന്നണി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018
പുൽപ്പള്ളി
25ന് പുൽപ്പള്ളി ക്ഷീര സംഘത്തിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ക്ഷീര കർഷക മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ അഭ്യർഥിച്ചു. 1989 മുതൽ എൽഡിഎഫ് നേതൃത്വം നൽകുന്ന ക്ഷീര കർഷക മുന്നണിയാണ് സംഘം ഭരിക്കുന്നത്‌. സംസ്ഥാനത്തുതന്നെ പാലിന് ഉയർന്ന വിലയും ബോണസും അധിക വിലയും നൽകുന്ന പ്രധാനപ്പെട്ട സംഘങ്ങളിലൊന്നാണ് പുൽപ്പള്ളി സംഘം. പ്രതിദിനം 17,000 ലിറ്റർ പാൽ സം‘രിക്കുന്ന സംഘം പ്രവർത്തന മികവിലൂടെയാണ് ക്ഷീര കർഷകരുടെ വിശ്വാസം നേടിയെടുത്തത്.
കൺവൻഷൻ പി എസ് ജനാദർനൻ ഉദ്ഘടനം ചെയ്തു. ടി ജെ ചാക്കോച്ചൻ അധ്യക്ഷനായി. ബിന്ദു പ്രകാശ്, കെ ജെ പോൾ, എൻ കെ ഗോപാലൻ, പി കെ മാധവൻ, അനിൽ മോൻ എന്നിവർ സംസാരിച്ചു. അനിൽ സി കുമാർ സ്വാഗതവും ടി കെ ശിവൻ നന്ദിയും പറഞ്ഞു. 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
‘ഭാരവാഹികൾ എൻ കെ ഗോപാലൻ(ചെയർമാൻ), അനിൽ മോൻ, സി ഡി അജീഷ്, സജി മാത്യു, മുഹമ്മദ് ഷാഫി(വൈസ് ചെയർമാൻമാർ), എം എസ് സുരേഷ് ബാബു (കൺവീനർ)ബെന്നി കുറുമ്പലക്കോട്ട, ബിന്ദു പ്രകാശ്, ടി കെ ശിവൻ, പ്രകാശ് ഗഗാ റിൻ, (ജോയിന്റ് കൺവീനമാർ), അനിൽ സി കുമാർ(ട്രഷറർ). പി എസ് ജനാർദനൻ, പി കെ മാധവൻ, പി എസ് വിശ്വം‘രൻ, എൻ യു ഇമ്മാനുവൽ എന്നിവർ രക്ഷാധികാരികളാണ്.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top