14 November Wednesday

ഭിന്നശേഷിക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് തീരുമാനം നടപ്പാക്കണം: ഡിഎഡബ്ല്യുഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കല്‍പ്പറ്റ
ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതിനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡിഎഡബ്ല്യുഎഫ് കല്‍പ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഭിന്നശേഷിക്കാര്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കണം. കെഎസ്ആര്‍ടിസിയില്‍ യാത്രാപാസ് അനുവദിക്കുന്നതിനുള്ള വരുമാനപരിധി രണ്ട്‌ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ റഷീദ് അധ്യക്ഷനായി. പി സാജിത സംഘടനാ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ വി മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഐസക്, ജി ഗിരീഷ്‌കുമാര്‍, കെ പി ജോര്‍ജ്, കെ വി മത്തായി എന്നിവര്‍ സംസാരിച്ചു. വി ബാവ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. 
ഭാരവാഹികള്‍:  റഷീദ് വെണ്ണിയോട് (പ്രസിഡന്റ്), എല്‍സി മുട്ടില്‍(വൈസ് പ്രസിഡന്റ്), തലക്കല്‍ ജോസ്(സെക്രട്ടറി), നൗഫല്‍ മേപ്പാടി(ജോയിന്റ് സെക്രട്ടറി), ബാവ കണിയാമ്പറ്റ(ട്രഷറര്‍). 
പ്രധാന വാർത്തകൾ
Top