25 September Tuesday

മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
മാനന്തവാടി
മാട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്ന് സിഐടിയു മാനന്തവാടി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. റോഡ് ഗതാഗത മേഖല കുത്തകവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇത് തൊഴിലാളികളെയും ചെറുകിട തൊഴിൽ ഉടമകളെയും വഴിയാധാരമാക്കും. 
ചുമട്ട് തൊഴിലാളികളുടെ ജോലി കവർന്നെടുക്കുന്ന നടപടി അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, കാലവർഷക്കെടുതി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചൊവ്വാഴ്ചത്തെ മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു.   ജോയി കടവൻ അധ്യക്ഷനായി. പി വാസു, എം റജീഷ്, ടി കെ പുഷ്പൻ, രമാദേവി, കെ ജി ഭാസ്ക്കരൻ, ബാബു ഷജിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാബു ഷജിൽ കുമാർ(പ്രസിഡന്റ്), എം റെജീഷ്, അബ്ദുൾ ആസിഫ്, ജോയി കടവൻ (വൈസ് പ്രസിഡന്റുമാർ), പി വാസു (സെക്രട്ടറി), ടി കെ പുഷ്പൻ, എൻ ജെ ഷജിത്, സി പി മുഹമ്മദാലി (ജോയിന്റ് സെക്രട്ടറിമാർ).

 

പ്രധാന വാർത്തകൾ
Top