25 September Tuesday

കേന്ദ്രഫണ്ട് വൈകുന്നു തൊഴിലുറപ്പ്: ജില്ലയിൽ വേതന കുടിശ്ശിക 14 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കൽപ്പറ്റ 
 ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക 14 കോടി കടന്നു. മെയ് 20 മുതൽ ആഗസ്ത് അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം 14,43,14,884 രൂപയാണ് കുടിശ്ശിക. കേന്ദ്രസർക്കാർ ഫണ്ട് കൈമാറാന്നുതിൽ കാലതാമസം വരുത്തിയതോടെ ആദിവാസികൾ അടക്കമുള്ള ജില്ലയിലെ ആയിരകണക്കിന് തൊഴിലാളികൾ കടക്കെണിയിലേക്ക് നീങ്ങുകയാണ്. 
 ജില്ലയിൽ കൽപ്പറ്റ ബ്ലോക്കിന് കീഴിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. 4,96,35,932 രൂപയാണ് കുടിശ്ശിക. പനമരത്ത് 3,46,95,599 രൂപ കുടിശ്ശികയുണ്ട്. മാനന്തവാടിയിൽ 3,32,69,492 രൂപയും ബത്തേരിയിൽ 2,67,13,911 രൂപയും കുടിശ്ശികയുണ്ട്. 
പഞ്ചായത്തുകളിൽ തൊണ്ടർനാടിലാണ് ഏറ്റവും കൂടുതൽ കുടിശ്ശിക. 1,23,49957 രൂപയാണ് കുടിശ്ശിക. പൂതാടിയിൽ 1,18,43,030 രൂപയും മീനങ്ങാടിയിൽ 1,17,95,515 രൂപയും കുടിശ്ശികയുണ്ട്. വൈത്തരി പഞ്ചായത്തിലാണ് കുടിശ്ശിക കുറവ്. 20,80,920 രൂപ.  മുപ്പൈനാട്‐ 89,80,182, പൊഴുതന‐73,63,501, പുൽപ്പള്ളി‐73,61,717, വെള്ളമുണ്ട‐71,42,300, മുട്ടിൽ‐66,78,151, മേപ്പാടി‐62,82,650, എടവക‐59,84,710, നൂൽപുഴ‐58,34,814, കണിയാമ്പറ്റ‐57,85,660, പനമരം‐54,63,328, നെന്മേനി‐54,16,924, വെങ്ങപ്പള്ളി‐49,26,815, പടിഞ്ഞാറത്തറ‐48,97,620, തവിഞ്ഞാൽ‐41,99,517, തരിയോട്‐37,87,361, അമ്പലവയൽ‐36,66,648), മുള്ളൻകൊല്ലി‐36,64,156, തിരുനെല്ലി‐35,93,008, കോട്ടത്തറ‐32,93,613) എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കുടിശ്ശിക തുക.
വേതനം കുടിശ്ശികയാക്കിയതോടെ തൊഴിലാളികൾ സാമ്പത്തികമായി ഞെരുങ്ങുകയാണ്. ഓണം‐ബക്രീദ് അവധിക്കാലത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രതിസന്ധി. കർക്കിടകത്തിലെ പൊതുവെയുള്ള സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന തൊഴിലാളികളെ കൊടും ദുരിതത്തിലേക്കാണ് കേന്ദ്രത്തിന്റെ അലംഭാവം തള്ളിവിടുന്നത്.  തൊഴിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കേണ്ട വേതനമാണ് നീണ്ടുനീണ്ടുപോകുന്നത്. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top